‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’ കോണ്ടസ്റ്റ്; നിങ്ങളുടെ ബെഡ്‌റൂമിന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവയ്ക്കൂ, ഐഫോൺ സ്വന്തമാക്കാൻ അവസരം

രാവിലെ ആരംഭിക്കുന്ന ജോലി തിരക്കുകൾക്ക്‌ ഒടുവിൽ ഓരോ വ്യക്തിയും വിശ്രമിക്കുന്നത് ഉറങ്ങുന്ന സമയത്താണ്. അതുകൊണ്ടുതന്നെ കിടപ്പുമുറിയിൽ ഒരു പോസിറ്റീവ് എനർജി നിറയ്‌ക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കിടപ്പുമുറി അത്രയും മനോഹരമാക്കിയും വൃത്തിയാക്കിയും വയ്ക്കാൻ ശ്രമിക്കുന്നവരാണ് അധികവും. മനസിന് സംതൃപ്തി തന്നെ പകരും ബെഡ്‌റൂമിന്റെ ഭംഗി. ഇപ്പോഴിതാ, നിങ്ങളുടെ ബെഡ്റൂമിന്റെ ഭംഗി മറ്റുള്ളവരിലേക്ക് എത്തിക്കാനും ആകർഷകമായ സമ്മാനം നേടാനും അവസരം ഒരുക്കിയിരിക്കുകയാണ് ‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’ കോണ്ടസ്റ്റ്.

ഫ്‌ളവേഴ്‌സ് ടി വി ഫേസ്ബുക്ക് പേജിൽ ആരംഭിച്ച ‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’ ഫോട്ടോ കോണ്ടസ്റ്റിൽ പങ്കെടുക്കുന്നവർക്കാണ് നിരവധി സമ്മാനങ്ങൾ നേടാൻ അവസരം ഒരുങ്ങിയിരിക്കുന്നത്. നിങ്ങളുടെ മനോഹരമായ ബെഡ്റൂമിന്റെ ചിത്രം ക്യാമറയിൽ പകർത്തി ഫ്‌ളവേഴ്‌സ് ടി വി ഫേസ്ബുക്ക് പേജിലെ പോസ്റ്റിനു താഴെ കമന്റ്റ് ചെയ്യുക.

ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ഐഫോണ്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ‘ഫ്‌ളവേഴ്‌സ് കിറ്റക്‌സ് മൈ സൂപ്പർ ബെഡ്‌റൂം’ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഇതിനുപുറമെ തെരഞ്ഞെടുക്കപ്പെടുന്ന നൂറുപേർക്ക് കിറ്റക്‌സ് നൽകുന്ന ഗിഫ്റ്റ് വൗച്ചറും സ്വന്തമാക്കാം. ഒക്ടോബർ 31 വരെയാണ് കോണ്ടസ്റ്റിന്റെ ഭാഗമാകാനുള്ള സമയം.

ചിത്രങ്ങൾ കമന്റ്റ് ചെയ്യേണ്ട ഫേസ്ബുക്ക് പേജ് ലിങ്ക് ഇതാ; FLOWERS T V

കൂടുതൽ വിവരങ്ങൾക്ക്- https://www.flowerstv.in/my-super-bedroom/

Story highlights- flowers kitex my super bedroom contest details