ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന ഫാറ്റിനെ പുറന്തള്ളാൻ ചില നല്ല ഭക്ഷണശീലങ്ങൾ

ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇന്ന് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്. തെറ്റായുള്ള ഭക്ഷണരീതി തന്നെയാണ് ഇത്തരത്തിൽ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണവും. എണ്ണപലഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ അമിതമായി കഴിക്കുന്നവരുടെ ശരീരത്തില്‍ പൊതുവേ കൊഴുപ്പ് ധാരാളമായി അടിഞ്ഞുകൂടും. ഇത്തരം കൊഴുപ്പുകളെ ഒരു പരിധിവരെ പുറംതള്ളാന്‍ സഹായകമാണ് പഴവര്‍ഗങ്ങള്‍. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അകറ്റാന്‍ സഹായിക്കുന്ന ചില പഴവര്‍ഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ആപ്പിൾ: സുലഭമായി ലഭ്യമാകുന്ന ഒരു പഴവർഗ്ഗമാണ് ആപ്പിൾ. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഫലമാണ് ആപ്പിള്‍. സുഗമമായ ദഹനം നടക്കുന്നതിനും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ കുറയ്ക്കാന്‍ ആപ്പിള്‍ സഹായിക്കും.

ബ്ലൂബെറി: ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ഫാറ്റിനെ പുറംതള്ളാന്‍ ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ബ്ലൂബെറി ഉത്തമമാണ്.

മുന്തിരി: രക്തത്തിലെ ഇന്‍സുലിന്റെ അളവിനെ ക്രമപ്പെടുത്തുന്ന ആന്റിഓക്‌സിഡന്റ് ധാരാളമടങ്ങിയിട്ടുണ്ട് മുന്തിരിയില്‍. ശരീരത്തില്‍ അമിതമായി ഫാറ്റ് അടിയുന്നത് തടയാന്‍ മുന്തിരി ഏറെ ഫലപ്രദമാണ്. ഇടയ്ക്കിടെ ഉണ്ടാകാറുള്ള വിശപ്പിനും മുന്തിരി നല്ലൊരു പരിഹാരം തന്നെയാണ്.

Read also; ആശുപത്രിയിലേക്ക് പോകും മുൻപും സിനിമയോട് ചേർന്നുനിന്നു; വേദനയായി നെടുമുടി വേണു അവസാനം അഭിനയിച്ച ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

തക്കാളി:  ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ തക്കാളി അമിതമായി ശരീരത്തിലടിയുന്ന കൊഴുപ്പിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കും. ഇതുമാത്രമല്ല, ഹൃദയസംരക്ഷണത്തിനും തക്കാളി അത്യുത്തമമാണ്. ദിവസേന തക്കാളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഗുണകരമാണ്.

മാതള നാരങ്ങ: ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയിട്ടുണ്ട് മാതളനാരങ്ങയില്‍. പോളിഫിനോള്‍ എന്ന ആന്റിഓക്‌സിഡന്റാണ് മാതളനാരങ്ങയില്‍ അടങ്ങിയിരിക്കുന്നത്. നല്ലൊരു ഫാറ്റ് കില്ലറാണ് മാതളനാരങ്ങ. മാതളനാരങ്ങ പതിവായി കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കുന്നതിനും മാതളനാരങ്ങ ഉത്തമമാണ്. രക്തക്കുറവുള്ളവരും മാതളനാരങ്ങ ശീലമാക്കുന്നത് നല്ലതാണ്.

Story highlights: Fruits that naturally burn fat