പുഴയ്ക്ക് മുകളിലെ താൽകാലിക പാലത്തിലൂടെ വാക്സിനുമായി പോകുന്ന ആരോ​ഗ്യപ്രവർത്തകൻ: അതിജീവനത്തിന് പ്രതീക്ഷ പകർന്ന് വൈറൽ വിഡിയോ

Health worker crosses the river to vaccinate people against covid 19

നാളുകൾ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി രാജ്യത്തെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോ​ഗമിക്കുമ്പോഴും പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. എന്നാൽ വാക്സിൻ വിതരണമടക്കമുള്ള പ്രതിരോധം മികച്ച രീതിയിൽ പുരോ​ഗമിക്കുന്നുണ്ട് രാജ്യത്ത്. അതിജീവനത്തിന് പ്രതീക്ഷ പകരുന്നതാണ് ഇത്തരം പ്രതിരോധ പ്രവർത്തനങ്ങൾ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതും അതിജീവനത്തിന് പ്രതീക്ഷ പകരുന്ന ഒരു വിഡിയോ ആണ്. വാക്സിൻ വിതരണത്തിനായി ഉൾ​ഗ്രാമത്തിലേയ്ക്ക് പോകുന്ന ഒരു ആരോ​ഗ്യപ്രവർത്തകന്റേതാണ് ഈ വിഡിയോ. കുത്തിയൊഴുകുന്ന പുഴയ്ക്ക് മുകളിലൂള്ള ഒരു ചെറിയ മുളവടി പാലത്തിലൂടെയാണ് അദ്ദേഹത്തിന്റെ യാത്ര. അരുണാചൽ പ്രദേശിൽ നിന്നുള്ളതാണ് ഈ വിഡിയോ.

Read more: ആശുപത്രിക്കിടക്കയിൽ കിടന്നും മിഗുവൽ പാടി; കൊച്ചുഗായകനെ ഏറ്റെടുത്ത് ലോകം

കൊവിഡ്ക്കാലത്ത് മുന്നിൽ നിന്നു പ്രവർത്തിക്കുന്നവരാണ് ആരോ​ഗ്യ പ്രവർത്തകർ. വാകിസിൻ കൃത്യമായി എത്തിക്കുന്നതിനും മറ്റുമായി കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നിട്ടുള്ള ആരോ​ഗ്യ പ്രവർത്തകരുമുണ്ട്. വൈറലാകുന്ന വിഡിയോയിലെ ആരോ​ഗ്യ പ്രവർത്തകനും ഏറെ പ്രയാസപ്പെട്ടാണ് ഉൾ​ഗ്രാമത്തിലേയ്ക്കുള്ള പുഴ കടക്കുന്നത്. താൽക്കാലികമായി നിർമിച്ച ചെറുപാലത്തിലൂടെയുള്ള അദ്ദേഹത്തിന്റെ സാഹസിക യാത്ര അതിജീവനത്തിന് പ്രതീക്ഷയും കൊവിഡ് പോരാട്ടത്തിന് കരുത്തും പകരുന്നതാണ്.

Story highlights: Health worker crosses the river to vaccinate people against covid 19