ദളപതി 66-ൽ വിജയ്‌യുടെ നായികയായി കീർത്തി സുരേഷ്- ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം

ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നിർമ്മിക്കുന്ന തന്റെ അടുത്ത ചിത്രത്തിൽ വംശി പൈഡിപ്പള്ളിയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത് ‘ദളപതി 66’ എന്നാണ്. ചിത്രത്തിൽ നായികയായി കീർത്തി സുരേഷ് വേഷമിടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ഭൈരവാ’, ‘സർക്കാർ’ എന്നീ ചിത്രങ്ങളിൽ വിജയ്‌ക്കൊപ്പം അഭിനയിച്ച കീർത്തി സുരേഷ് വിജയ്ക്കൊപ്പം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാവും ഇത്.

ചിത്രത്തിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടനുണ്ടാകും. അതേസമയം, തെന്നിന്ത്യൻ സിനിമയിൽ മികച്ച അഭിപ്രായം നേടി സജീവമാകുകയാണ് നടി കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ് നടി. 

Read More: ‘അങ്ങനെ സിംപിൾ ആയ സ്റ്റെപ്പുകൾ ഒന്നും തന്നെ കയ്യിലില്ലാത്ത കൂട്ടുകാരന് പിറന്നാളാശംസകൾ’- സൗബിന് ആശംസയുമായി രമേഷ് പിഷാരടി

തെലുങ്ക് ചിത്രമായ മിസ് ഇന്ത്യ എന്ന സിനിമയിലാണ് അവസാനമായി കീർ‌ത്തി നായികയായത്. അടുത്തതായി രജനീകാന്തിന്റെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ നയൻ‌താര, ഖുഷ്ബു, മീന, എന്നിവരോടൊപ്പം കീർത്തി വേഷമിടും. അതേസമയം, പ്രഭാസിന്റെ നായികയായി ആദിപുരുഷ് എന്ന ചിത്രത്തിൽ സീതയുടെ വേഷത്തിൽ എത്തുന്നത് കീർത്തിയാണെന്നും റിപ്പോർട്ടുകളുണ്ട്.‘ഗുഡ് ലക്ക് സഖി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും താരം പൂർത്തിയാക്കി.

Story highlights- Keerthy Suresh to star opposite Vijay