‘അങ്ങനെ സിംപിൾ ആയ സ്റ്റെപ്പുകൾ ഒന്നും തന്നെ കയ്യിലില്ലാത്ത കൂട്ടുകാരന് പിറന്നാളാശംസകൾ’- സൗബിന് ആശംസയുമായി രമേഷ് പിഷാരടി

October 12, 2021

മലയാള സിനിമയ്ക്ക് ഇപ്പോൾ കഴിവുറ്റ നടന്മാരുടെ ഒരു വലിയ നിര തന്നെയുണ്ട്. ക്യാമറയുടെ പിന്നിൽ നിന്നും, ജൂനിയർ ആര്‍ടിസ്റ്റിൽ നിന്നും, സഹനടനിൽ നിന്നുമൊക്കെ നായകനായി മാറിയവരാണ് ഏറെപ്പേരും. ആ കൂട്ടത്തിലാണ് സൗബിൻ സാഹിറിന്റെ സ്ഥാനവും. എല്ലാ മേഖലയിലും കയ്യൊപ്പ് പതിപ്പിച്ച സൗബിൻ ഇന്ന് പിറന്നാൾ നിറവിലാണ്. ഒട്ടേറെപ്പേർ താരത്തിന് ആശംസയുമായി എത്തിയിട്ടുണ്ട്.

കൂട്ടത്തിൽ രമേഷ് പിഷാരടിയുടെ ആശംസയാണ് വേറിട്ട് നിൽക്കുന്നത്. ‘അങ്ങനെ സിംപിൾ ആയ സ്റ്റെപ്പുകൾ ഒന്നും തന്നെ കയ്യിലില്ലാത്ത കൂട്ടുകാരന് പിറന്നാളാശംസകൾ’ എന്നാണ് സൗബിന്റെ തന്നെ ഡയലോഗ് കടമെടുത്ത് രമേഷ് പിഷാരടി കുറിച്ചിരിക്കുന്നത്.

Read More: ‘അച്ഛന്‍ മരിച്ചപ്പോള്‍ ഒരു കത്തുവന്നു. ‘സങ്കടപ്പെടേണ്ട, ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും…’; നെടുമുടി വേണുവിന്റെ കരുതലിനെക്കുറിച്ച് മഞ്ജു വാര്യര്‍

 വർഷങ്ങളോളം സിനിമയുടെ പിന്നാമ്പുറങ്ങളിൽ ചെറുതും വലുതുമായ നിരവധി ജോലികൾ ചെയ്ത സൗബിൻ ഇന്ന് മലയാള സിനിമയിലെ മൂല്യമേറിയ താരങ്ങളിൽ ഒരാളാണ്. സിദ്ദിഖ് സംവിധാനം നിർവ്വഹിച്ച ‘ക്രോണിക്ക് ബാച്ചിലർ’ എന്ന ചിത്രത്തിന്റെ സഹ സംവിധായകനായാണ് സൗബിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട നായകനാകാൻ സൗബിന് ചുരുങ്ങിയ നാളുകൊണ്ട് സാധിച്ചു. ഇപ്പോൾ കള്ളൻ ഡിസൂസ എന്ന സിനിമയുടെ ഷൂട്ടിങിലാണ് സൗബിൻ. ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതൻ എന്ന ചിത്രവും ഇനി സൗബിന്റെതായി പുറത്തിറങ്ങാനുണ്ട്.

Story highlights- ramesh pisharady wishing happy birthday to soubin shahir