കേന്ദ്ര കഥാപാത്രമായി സൂര്യ, അഭിനയമികവിൽ ലിജോ മോളും; ശ്രദ്ധ നേടി ‘ജയ് ഭീം’ ടീസർ

Suriya  Movie Jai Bhim Teaser

തമിഴകത്ത് മാത്രമല്ല, തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് സൂര്യ. അവതരിപ്പിയ്ക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം പരിപൂർണതയിലെത്തിക്കുന്നു. താരം പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഭീം. ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ് ചിത്രത്തിൻറെ ടീസർ.

ജയ് ഭീം എന്ന ചിത്രത്തിൽ വക്കീൽ കഥാപാത്രമായാണ് സൂര്യയെത്തുന്നത്. ടി എസ് ജ്ഞാനവേൽ ആണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. മലയാളീ താരം ലിജോ മോളും ചിത്രത്തിൽ ഒരു പ്രധാാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിലെ താരത്തിൻറെ അഭിനയമികവും ശ്രദ്ധ നേടുന്നുണ്ട്. രജിഷ വിജയൻ, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: യഥാർത്ഥ നായകന്മാർ എപ്പോഴും ഒറ്റയ്ക്കാണ്; ‘എലോൺ’ ടീസർ

ഒടിടി പ്ലാറ്റ്-ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിൻറെ റിലീസ്. നവംബർ 2 മുതൽ ചിത്രം പ്രേക്ഷകരിലേക്കെത്തും. സംവിധായകൻ ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ ഉടമസ്ഥതതയിലുള്ള 2ഡി എൻറർടെയ്ൻമെൻറ്സിൻറെ ബാനറിലാണ് ജയ് ഭീമിന്‍റെ നിർമാണം.

Story highlights: Suriya  Movie Jai Bhim Teaser