‘നഷ്ടമായത് ജേഷ്ഠ സഹോദരനെ’; വിജയകാന്തിന്റെ ഓര്‍മയില്‍ കണ്ണീരടക്കാന്‍ കഴിയാതെ സൂര്യ

January 5, 2024

തമിഴകത്തെ സങ്കടത്തിലാഴ്ത്തിയ സംഭവമായിരുന്നു തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തിന്റെ വേര്‍പാട്. മറീന ബിച്ചിനടുത്ത ഐലന്‍ഡ് മൈതാനത്തും ഡി.എം.ഡി.കെ ആസ്ഥാനത്തുമായി വിജയകാന്തിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ 15 ലക്ഷത്തിലധികം ആളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നത്. നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ സാമൂഹിക മാധ്യമത്തിലുടെയും ക്യാപ്റ്റന്റെ വിയോഗത്തിലുള്ള ദുഖം രേഖപ്പെടുത്തി. ( Suriya cries at Vijayakanth’s monument emotional video )

വിജയകാന്തിന്റെ ശവകുടീരത്തിന് മുന്നില്‍ പൊട്ടിക്കരയുന്ന നടന്‍ സൂര്യയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പുതിയ ചിത്രീകരണവുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാതിരുന്ന സൂര്യക്ക് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ചിത്രീകരണം പൂര്‍ത്തിയാക്കി ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷമാണ് സൂര്യ വിജയകാന്തിന്റെ സ്മാരകത്തിലെത്തിയത്. അദ്ദേഹത്തിന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രിയ നടന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ വികാരാധീനനകുന്നതാണ് വീഡിയോയിലുള്ളത്.

വിജയകാന്തിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സൂര്യ സന്ദര്‍ശിച്ചു. സൂര്യയുടെ സഹോദരനും നടനുമായ കാര്‍ത്തിയും കൂടെയുണ്ടായിരുന്നു. ജ്യേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും അത് താങ്ങാനാകുന്നതല്ലെന്നുമാണ് സൂര്യ പ്രതികരിച്ചത്.

Read Also : മലയാളിയുടെ നെഞ്ചിലുദിച്ച അമ്പിളിക്ക് ഇന്ന് 73-ാം പിറന്നാൾ; ആശംസകളുമായി മോഹൻലാൽ

തന്റെ കരിയറിന്റെ ആരംഭത്തില്‍ വിജയകാന്ത് നല്‍കിയ പിന്തുണയെ കുറിച്ചും സൂര്യ അനുസ്മരിച്ചു. സൂര്യയുടെ ആദ്യകാല ചിത്രമായ പെരിയണ്ണയില്‍ വിജയകാന്തും അഭിനയിച്ചുട്ടുണ്ട്. ആ ദിവസങ്ങളിലെ അനുഭവങ്ങളെല്ലാം തുടര്‍ന്നങ്ങോട്ടുള്ള കരിയറിന് ഗുണം ചെയ്തു. ആ ചുരങ്ങിയ ദിവസത്തില്‍ അദ്ദേഹത്തിന്റെ സഹോദര സ്‌നേഹം അനുഭവിക്കാന്‍ തനിക്കായെന്നും സൂര്യ ഓര്‍ത്തു.

Story highlights : Suriya cries at Vijayakanth’s monument emotional video