തൈരും ചിക്കനുംകൊണ്ട് കൺമണിക്കുട്ടി ഒരുക്കിയ സ്പെഷ്യൽ വിഭവം- വിഡിയോ

മലയാളികളുടെ പ്രിയനായികയാണ് മുക്ത. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന മുക്ത ഇന്ന് ടെലിവിഷൻ സീരിയലുകളിലെ സജീവ സാന്നിധ്യമാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ മുക്ത മകൾ കൺമണിയുടെ വിശേഷങ്ങളുമായി പതിവായി എത്താറുണ്ട്. അമ്മയെപ്പോലെ അഭിനയലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് കണ്മണിയും. യുട്യൂബ് ചാനലുമായി സജീവമാണ് കണ്മണിക്കുട്ടി.

മുൻപ്, സുഗതകുമാരി ടീച്ചറുടെ കവിത ചൊല്ലി ദൃശ്യാവിഷ്‌കാരമൊരുക്കി കൺമണി ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ഒരു പാചക വിഡിയോയുമായാണ് കണ്മണി എത്തുന്നത്. തൈരും ചിക്കനും ബ്രഡും കൊണ്ട് ഒരുക്കാവുന്ന ഒരു സാൻഡ്വിച്ചാണ് കുട്ടിക്കുറുമ്പി തനിയെ തയ്യാറാക്കിയിരിക്കുന്നത്. കുക്കിങ് വ്ലോഗിൽ ഒപ്പം സഹോദരങ്ങളും ഉണ്ട്. യു കെ ജി വിദ്യാർത്ഥിനിയായ കിയാര എന്ന കണ്മണി സമൂഹമാധ്യമങ്ങളിലും താരമാണ്.

Read More: മനോഹര നൃത്തച്ചുവടുകളുമായി ശില്പ ബാലയും മൃദുലയും- ഹൃദ്യം ഈ വിഡിയോ

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മുക്ത. മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് തെന്നിന്ത്യയിലെ പ്രിയ നായികയായി മാറുകയായിരുന്നു നടി. ഒട്ടേറെ മികച്ച വേഷങ്ങളിലൂടെ മികവ് പ്രകടിപ്പിച്ച മുക്ത തമിഴ്, മലയാളം സീരിയലുകളിലാണ് വിവാഹ ശേഷം സജീവമായത്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്ന മുക്ത നാടൻ വിഭവങ്ങളും നാട്ടുവൈദ്യവുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Story highlights- kanmani’s cooking vlog