പൂർണിമയ്ക്കും മക്കൾക്കുമൊപ്പം നൃത്തവുമായി മല്ലിക സുകുമാരൻ- വിഡിയോ

മല്ലിക സുകുമാരന് പിറന്നാൾ ഇത്തവണ പതിവുപോലെ കുടുംബസമേതം ആഘോഷിക്കാൻ സാധിച്ചില്ലെങ്കിലും ആശംസകൾക്കൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല. മകൻ ഇന്ദ്രജിത്തിനും കുടുംബവുമൊത്താണ് മല്ലിക ജന്മദിനം ചിലവഴിച്ചത്. മനോഹരമായ ആശംസകളാണ് മക്കളും കൊച്ചുമക്കളുമെല്ലാം മല്ലിക സുകുമാരനായി പങ്കുവെച്ചത്. ഇപ്പോഴിതാ, മല്ലികയുടെ രസകരമായ ഒരു വിഡിയോ ശ്രദ്ധനേടുകയാണ്.

കൊച്ചുമകൾ പ്രാർത്ഥന ഇന്ദ്രജിത്ത് ആണ് മല്ലിക സുകുമാരന്റെ നൃത്ത വിഡിയോ പങ്കുവെച്ചത്. പൂർണിമയ്ക്കും പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പമാണ് മല്ലിക സുകുമാരൻ ചുവടുവയ്ക്കുന്നത്. കഴിഞ്ഞ പിറന്നാളിനും മല്ലികയുടെ രസികൻ ചുവടുകൾ പ്രാർത്ഥന പങ്കുവെച്ചിരുന്നു. ‘ഏറ്റവും കൂളായ മുത്തശ്ശിക്ക് ജന്മദിനാശംസകൾ, എന്നെക്കാൾ വേഗത്തിൽ ഈ ടിക്ടോക്ക് നൃത്തങ്ങൾ മുത്തശ്ശി പഠിച്ചു. വളരെയധികം സ്നേഹം’- വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രാർത്ഥന കുറിച്ചതിങ്ങനെയാണ്.

Read More: ഇന്ത്യയിൽ 33 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി റിപ്പോർട്ട്

1954- ല്‍ കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം. ചലച്ചിത്രരംഗത്തും സീരിയല്‍ രംഗത്തും നിറസാന്നിധ്യമാണ് താരം.1974-ല്‍ ജി അരവിന്ദന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ഉത്തരായനം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള മല്ലികയുടെ അരങ്ങേറ്റം.

Story highlights- mallika sukumaran dance video