‘ലവ് യു സാം..’- സംയുക്ത വർമ്മക്ക് പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

മലയാളികളുടെ പ്രിയനായികയാണ് സംയുക്ത വർമ്മ. നാലുവർഷം മാത്രമാണ് നടി സിനിമാലോകത്ത് സജീവമായിരുന്നത്. എങ്കിലും ഇന്നും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയിരിക്കുന്നു. പിറന്നാൾ നിറവിലാണ് സംയുക്ത വർമ്മ. സിനിമയിലെ സുഹൃത്തുക്കളെല്ലാം ഹൃദ്യമായ ആശംസയാണ് നടിക്ക് അറിയിച്ചിരിക്കുന്നത്.

സംയുക്തയുടെ അടുത്ത സിനിമാ സുഹൃത്തുക്കളാണ് മഞ്ജു വാര്യർ, ഭാവന, ഗീതു മോഹൻദാസ് തുടങ്ങിയവർ. എല്ലാവരും ഹൃദയംതൊടുന്ന ആശംസയാണ് സംയുക്തയ്ക്കായി കുറിച്ചിരിക്കുന്നത്. ‘ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ കഥകളും അറിയാം, എന്നാൽ ഒരു നല്ല സുഹൃത്ത് ആ അനുഭവങ്ങളിൽ നിങ്ങളോടൊപ്പം ജീവിച്ചു. ഞാൻ നിന്നെ സ്നേഹിക്കുന്നു സാം..ജന്മദിനാശംസകൾ!!!’ – മഞ്ജു വാര്യരുടെ വാക്കുകൾ.

നാലുവർഷം മാത്രമായിരുന്നു മലയാള സിനിമയിൽ സജീവമായിരുന്നതെങ്കിലും അഭിനയിച്ച പതിനെട്ടു ചിത്രങ്ങളിൽ ഒട്ടുമിക്കതും പ്രേക്ഷകർക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. നടൻ ബിജു മേനോനുമായുള്ള വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും അകന്നു നിന്ന സംയുക്ത പരസ്യ രംഗത്തും സമൂഹമാധ്യമങ്ങളിലും സജീവമാണ്.

Read More: ഓടക്കുഴലിൽ അതിമനോഹരമായി ‘മിഴിയറിയാതെ വന്നു നീ..’ വായിച്ച് ഡ്രൈവർ- വിഡിയോ പകർത്തി ആസ്വാദകരായി കുഞ്ചാക്കോ ബോബനും മകനും

മലയാളികളുടെ പ്രിയ താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. സിനിമയിലെന്നപോലെ ജീവിതത്തിലും ഇരുവരും ഒന്നിച്ചപ്പോൾ മലയാളികൾ ഒന്നടങ്കം പിന്തുണച്ചു. വിവാഹത്തോടെ സിനിമ ലോകത്തു നിന്നും മാറി നിന്ന സംയുക്ത വർമ്മ പക്ഷെ സിനിമ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും പൊതു ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Story highlights- manju warrier wishes on samyuktha varma’s birthday