ഓടക്കുഴലിൽ അതിമനോഹരമായി ‘മിഴിയറിയാതെ വന്നു നീ..’ വായിച്ച് ഡ്രൈവർ- വിഡിയോ പകർത്തി ആസ്വാദകരായി കുഞ്ചാക്കോ ബോബനും മകനും

November 29, 2021

സൗഹൃദവും പ്രണയവും പങ്കുവെച്ച് 1999ൽ റിലീസ് ചെയ്ത ചിത്രമാണ് നിറം. അന്നും ഇന്നും മികച്ച ക്യാമ്പസ് ചിത്രങ്ങളുടെ പട്ടികയിൽ നിറം ഒന്നാമത് തന്നെയുണ്ട്. എക്കാലത്തെയും ഹിറ്റ് ജോഡികളായ കുഞ്ചാക്കോ ബോബനും ശാലിനിയും നായികാ നായകന്മാരായി എത്തിയ ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ, ചിത്രവുമായി ബന്ധപ്പെട്ട ഒരു മനോഹര കാഴ്ച പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ.

ചിത്രത്തിലെ മിഴിയറിയാതെ വന്നു നീ എന്ന ഗാനം ഓടക്കുഴലിൽ ആലപിക്കുകയാണ് ഒരു ഡ്രൈവർ. അതിമനോഹരമായ ഈ സംഗീത നിമിഷത്തിന് സാക്ഷ്യം വഹിച്ചതാകട്ടെ,സാക്ഷാൽ കുഞ്ചാക്കോ ബോബനും. ഒപ്പം മകൻ ഇസഹാക്കും ഉണ്ട്. കുഞ്ചാക്കോ ബോബൻ തന്നെയാണ് വിഡിയോ പകർത്തിയിരിക്കുന്നത്. വാക്കുകൾക്ക് വിവരിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വികാരം എന്ന കുറിപ്പിനൊപ്പമാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സുനിൽ എന്ന ഡ്രൈവർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

അതേസമയം, ഒട്ടേറേ ചിത്രങ്ങളുമായി സജീവമാകുകയാണ് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീമന്റെ വഴി. അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ്. ഡിസംബർ മൂന്ന് മുതൽ പ്രേക്ഷകരിലേക്കെത്തും ചിത്രം.

Read More: ഉള്ളുതൊട്ട് കരുതൽ നിറഞ്ഞൊരു ഈണം- ശ്രദ്ധനേടി കാവലിലെ ഗാനം

അതോടൊപ്പം, ഒറ്റ് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് ചുവടുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ. അരവിന്ദ് സ്വാമിക്കൊപ്പമാണ് കുഞ്ചാക്കോ ബോബൻ ഒറ്റിൽ വേഷമിടുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രണയ നായകന്മാർ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഒറ്റിനുണ്ട്. സിനിമയുടെ ചിത്രീകരണം മുംബൈയിൽ പൂർത്തിയായി. 

Story highlights- kunchacko boban share niram movie’s song flute version