അമിത വ്യായാമം ഹൃദയാഘാതത്തിന് കാരണമാകുമോ..? പഠനങ്ങൾ പറയുന്നത്

മാറിവരുന്ന ജീവിതരീതിയിൽ വ്യായാമം ചെയ്യേണ്ടത് വളരെ അനിവാര്യമായ ഒന്നാണ്. എന്നാൽ വ്യായാമം അതിരുകടക്കരുത്. അമിത വ്യായാമം പല രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. പ്രായം, ആരോഗ്യാവസ്ഥ, മറ്റ് അസുഖങ്ങള്‍, ശാരീരികമായ അവശതകള്‍, ഡയറ്റ് തുടങ്ങിയവയൊക്കെ കണക്കിലെടുത്ത് വേണം വ്യായാമം ചെയ്യാൻ.

കഴിഞ്ഞദിവസം, ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മരണമടഞ്ഞ കന്നഡ താരം പുനീത് രാജ്‌കുമാറിന്റെ മരണത്തിന് ശേഷം അമിതമായ വ്യായാമം ആയിരിക്കുമോ താരത്തിന്റെ മരണത്തിന് കാരണം എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കൃത്യമായ തെളിവുകൾ ഒന്നുമില്ല. അതേസമയം ചില സാഹചര്യങ്ങളിലെ അമിതമായ വ്യായാമം ഹൃദയത്തെ ദോഷകരമായി ബാധിക്കും എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നുത്.

Read also: മനസ് കീഴടക്കി പ്രണവും ദർശനയും; ഹൃദയം ചിത്രത്തിലെ രംഗം പുറത്തുവിട്ട് മോഹൻലാൽ

അമിതമായ വ്യായാമം ഗുണത്തേക്കാൾ ഏറെ ദോഷമാണ് സൃഷ്ടിക്കുക. അതിനാൽ വ്യയാമം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നമ്മൾ ചെയ്യുന്ന വ്യായാമങ്ങൾ അമിതമാകുന്നുണ്ടോ എന്ന് നോക്കുകയാണ് ഇതിന് ആദ്യം വേണ്ടത്. വ്യായാമത്തിന് ശേഷം അമിതമായ ക്ഷീണം അനുഭവപ്പെട്ടാൽ അതിനർത്ഥം വ്യായാമം അമിതമായി എന്നാണ്. നല്ല ആഹാരവും നല്ല ഉറക്കവും ലഭിച്ചാൽ മാത്രമേ നന്നായി വ്യായാമം ചെയ്യാൻ പാടുള്ളു. ഇതിന് ശേഷവും അമിതമായ ക്ഷീണം അനുഭവപ്പെട്ടാൽ അതിനർത്ഥം വ്യായാമം അമിതമായി എന്നതാണ്. അമിതമായി വ്യായാമം ചെയ്യുന്നത് സ്‌ട്രെസ് ഹോർമോൺ കൂടുതൽ ഉൽപാദിപ്പിക്കാൻ കാരണമാകും.

Read also:സഹായം ചോദിച്ച് പിന്നാലെകൂടി പെൺകുട്ടി; ഇംഗ്ലീഷിൽ അനായാസം സംസാരിച്ച ആരതിയ്ക്ക് വിദ്യാഭ്യസം നൽകാമെന്നേറ്റ് ചലച്ചിത്രതാരം, വിഡിയോ

ഒരോ വ്യക്തിയും എത്ര സമയം വ്യായാമം ചെയ്യണം എന്ന്‌ പറയാൻ സാധിക്കില്ല. കാരണം ഓരോരുത്തരുടെയും ശരീരബലവും ആരോഗ്യവും വ്യത്യസ്തമാണ്. പ്രായത്തിനനുസരിച്ചും ചെയ്യുന്ന വ്യായാമത്തിൽ മാറ്റം വരുത്തണം. തീർത്തും തളന്നു പോകുന്ന രീതിയിൽ വ്യായാമം ചെയ്യരുത്.

വ്യായാമം ചെയ്യുന്നതിന് മുൻപായി ആദ്യം ശരീരം സ്ട്രെച്ച് ചെയ്യണം. ആദ്യം തന്നെ ബുദ്ധിമുട്ടേറിയ വ്യായാമമുറകൾ ചെയ്യുന്നതിന് പകരം ചെറുതിൽ നിന്നും തുടങ്ങി വേണം ബുദ്ധിമുട്ടേറിയതിലേക്ക് കടക്കാൻ.

Story highlights; over exercise may affect heart health