ഒഴുകിനടക്കുന്ന മത്സ്യങ്ങൾക്ക് മുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം; കൗതുകമായി ഒരു റെസ്റ്റോറന്റ്

സോഷ്യൽ ഇടങ്ങൾ ഏറെ സുപരിചിതമായതോടെ കൗതുകം നിറഞ്ഞ കാഴ്ചകളും വാർത്തകളുമൊക്കെ നിമിഷങ്ങൾക്കകം നമുക്ക് അരികിലെത്തിത്തുടങ്ങി. അത്തരത്തിൽ ഏറെ കൗതുകമാകുകയാണ് ഒരു റെസ്റ്റോറന്റ്. ഒഴുകി നടക്കുന്ന മത്സ്യങ്ങൾക്ക് മുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിയിലാണ് ഈ റെസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്. തായ്‌ലാൻഡിലാണ് ഈ റെസ്റ്റോറന്റ് ഉള്ളത്.

സ്വീറ്റ് ഫിഷ് കഫേയിലാണ് ഈ കൗതുകം നിറഞ്ഞ കാഴ്ച. കണങ്കാൽ വരെ വെള്ളം നിറച്ച ഈ റെസ്റ്റോറന്റിൽ ചെന്നാൽ വിവിധ നിറങ്ങളിലുള്ള മീനുകളെയും കാണാം. ഒപ്പം രുചികരമായ ഭക്ഷണങ്ങളും കഴിക്കാം. ഈ റെസ്റ്റോറന്റിന്റെ വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് ഇത് കാണാനും മറ്റുമായി ഇവിടേക്ക് എത്തുന്നത്. 18 സെക്കന്റ് മാത്രമുള്ള വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്.

Read also; ആരാണ് രാഷ്ട്രപതിയിൽ നിന്നും പദ്മശ്രീ ഏറ്റുവാങ്ങിയ ആ ഓറഞ്ച് വിൽപ്പനക്കാരൻ…

അതേസമയം ഫിഷ് ടാങ്കിന് മുകളിൽ കഫേ ഒരുക്കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് എത്തുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു ഫിഷ് ടാങ്ക് മോഡലിൽ ഒരുക്കിയ റെസ്റ്റോറന്റ്.

Read also;ഒരിക്കൽ ദത്തെടുത്തു, പറന്ന് പോകാൻ വിട്ടിട്ടും പോകാതെ കുരുവിക്കുഞ്ഞ്, അപൂർവം ഈ സൗഹൃദകഥ

Story highlights: Pond Cafe Has Guests Seated In Fish Tank