ചിരിയും ചിന്തയുമായി ‘രണ്ട്’ ട്രെയ്‌ലർ- വാവയായി വിഷ്ണു ഉണ്ണികൃഷ്ണൻ

ഒട്ടേറെ കഥാപാത്രങ്ങളെ ഗംഭീരമായി അവതരിപ്പിച്ച് ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രണ്ട്. ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തുന്ന രണ്ടിന്റെ ട്രൈലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കേരളം സമീപകാലത്തായി നേരിടുന്ന പ്രശ്നങ്ങൾ ചിരിയിൽ ചാലിച്ച് എത്തിക്കുകയാണ് രണ്ട്. ചിത്രം ഡിസംബർ 10ന് പ്രേക്ഷകരിലേക്ക് എത്തും.

സുജിത് ലാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിഷ്ണു ഉണ്ണികൃഷ്ണന് പുറമെ ടിനി ടോം, സുധി കോപ്പ, ഇര്‍ഷാദ്, ഗോകുലന്‍, മുസ്തഫ, വിഷ്ണു ഗോവിന്ദ്, രാജേഷ് മാധവന്‍, കലാഭവന്‍ റഹ്‌മാന്‍, സുബീഷ് സുധി, ബിനു തൃക്കാക്കര, അന്ന രേഷ്മ രാജന്‍, മെറീന മൈക്കിള്‍, ശ്രീലക്ഷ്മി, മാലാ പാര്‍വതി, മമിതാ ബൈജു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read More: ആ കൊതിയൂറും കേക്കിന് പിന്നിൽ ഒരു കഥയുണ്ട്- ‘തോന്നല്’ കേക്ക് പരിചയപ്പെടുത്തി അഹാന

ഹെവന്‍ലി മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രജീവ് സത്യവര്‍ധന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ബിനുലാല്‍ ഉണ്ണിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഒരു ഗാനവും ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Story highlights- randu movie trailer