‘ജോക്കോവിച്ചിൻറെ അസാന്നിധ്യം അപ്രസക്തം; ഓസ്‌ട്രേലിയൻ ഓപ്പൺ ഗംഭീരമായി തന്നെ നടക്കുമെന്ന് റാഫേൽ നദാൽ

nadal

വാക്‌സിനേഷൻ വിഷയത്തിൽ ഓസ്‌ട്രേലിയൻ സർക്കാർ വിസ നിഷേധിച്ച ജോക്കോവിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. വാക്‌സിനേഷൻ രേഖകൾ ഹാജരാകാത്ത ജോക്കോവിച്ച് പൊതു ആരോഗ്യത്തിന് തന്നെ ഒരു ഭീഷണിയാണെന്നാണ് സർക്കാരിന്റെ വാദം. നിലവിലെ ചാമ്പ്യൻ കൂടിയായ ജോക്കോവിച്ചിൻറെ അസാന്നിധ്യം ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ആവേശം കുറയ്ക്കുമോ എന്ന ആശങ്കകൾക്കാണ് ഇപ്പോൾ ജോക്കോവിച്ചിൻറെ കളിക്കളത്തിലെ ഏറ്റവും വലിയ എതിരാളി കൂടിയായ റാഫേൽ നദാൽ മറുപടി പറഞ്ഞിരിക്കുന്നത്.

ജോക്കോവിച്ച് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓസ്‌ട്രേലിയൻ ഓപ്പൺ ഗംഭീരമായി തന്നെ നടക്കുമെന്നും ടൂർണമെന്റുകൾ ഒന്നോ രണ്ടോ കളിക്കാരേക്കാൾ പ്രാധാന്യം ഉള്ളതാണെന്നും ആണ് നദാൽ അഭിപ്രായപ്പെടുന്നത്.

Read More: 15 വർഷത്തെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങി റോസ് ടെയ്‌ലർ

21 ഗ്രാൻഡ്സ്ലാം വിജയങ്ങൾ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി മാറാനുള്ള അവസരം ആയി ഈ ടൂർണമെന്റിനെ കണ്ടിരുന്ന ജോക്കോവിച്ചിന്റെ വിസ രണ്ടാം തവണ ആണ് ഓസ്‌ട്രേലിയൻ സർക്കാർ നിഷേധിക്കുന്നത്.

Story Highlights: Nadal says tournament is more important than any individual player