Entertainment

ടി സീരിസിനായി ആൽബമൊരുക്കി ഒമർ ലുലു ഹിന്ദിയിലേക്ക്- ചിത്രം പങ്കുവെച്ച് സംവിധായകൻ

ഹാപ്പി വെഡ്ഡിംഗ്‌ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമർ ലുലു പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ചർച്ചയായിരുന്നു. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ഒമർ ലുലുവും അഭിനേതാക്കളും ശ്രദ്ധ നേടി. ഇപ്പോഴിതാ, ആൽബവുമായി ഹിന്ദിയിലേക്ക് ചേക്കേറുകയാണ് ഒമർ ലുലു.

‘നിർഭാഗ്യവശാൽ, ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പ് പ്രതീക്ഷിച്ചതിലും അൽപ്പം കൂടി നീളും’- ‘സൂരരൈ പോട്ര്’ റിലീസ് മാറ്റി

200 ലധികം രാജ്യങ്ങളിൽ ഓടിടി റിലീസിന് ഒരുങ്ങുകയാണ് സുധ കൊങ്കരയുടെ ‘സൂരരൈ പോട്ര്’. ഒക്ടോബർ 30നായിരുന്നു ചിത്രം റീലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ റീലിസ് തീയതി നീട്ടിയതായി അറിയിച്ചിരിക്കുകയാണ് സൂര്യ. 'നിർഭാഗ്യവശാൽ, ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പ് ഇപ്പോൾ പ്രതീക്ഷിച്ചതിലും അൽപ്പം കൂടി നീളും'. താരം സോഷ്യൽ മീഡിയയിൽ ആരാധകരോട് പങ്കുവെച്ചു....

മേഘ്‌നയ്ക്ക് കുഞ്ഞു ജനിച്ച ദിനത്തിന്റെ പ്രത്യേകത പങ്കുവെച്ച് കുടുംബം

അന്തരിച്ച നടൻ ചിരഞ്ജീവി സാർജയ്ക്കും തെന്നിന്ത്യൻ നടി മേഘ്‌ന രാജിനും കുഞ്ഞുപിറന്ന സന്തോഷം ആരാധകരും ഏറ്റെടുത്തിരുന്നു. മേഘ്‌നയുടെ ബേബി ഷവർ ചിത്രങ്ങൾ ശ്രദ്ധ നേടിയതിന് പിന്നാലെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. 22-10-2020ലാണ് മേഘ്‌ന രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ ദിനത്തിനും വളരെയധികം പ്രത്യേകത ഉണ്ടെന്ന് പറയുകയാണ് ചിരഞ്ജീവിയുടെ കുടുംബം.

‘ക്ലൈമാക്സിൽ വില്ലനെ താഴെയിറക്കാൻ മോഹൻലാലുമായി കൈകോർക്കുന്ന ഒരു നല്ല പോരാട്ടം എനിക്ക് ഉണ്ടായിരുന്നു, പക്ഷേ..’- നീക്കം ചെയ്ത രംഗത്തെക്കുറിച്ച് ബാബു ആന്റണി

മലയാളികളുടെ പ്രിയപ്പെട്ട വില്ലനാണ് ബാബു ആന്റണി. ഒരു കാലത്ത് ബാബു ആന്റണി സിനിമകളിൽ നായകന്റെ കൂടെയാണ് എന്ന് അറിഞ്ഞാൽ തന്നെ പ്രേക്ഷകർക്ക് സമാധാനമാകുമായിരുന്നു. ഇപ്പോഴിതാ, മോഹൻലാലിനൊപ്പം ചേർന്ന് ക്‌ളൈമാക്‌സിൽ വില്ലനെ നേരിടുന്ന രംഗം ഒരു സിനിമയിൽ നിന്നും നീക്കം ചെയ്തതിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബാബു ആന്റണി. സമൂഹമാധ്യമങ്ങളിൽ...

ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയറായി തിളങ്ങി മഞ്ജു വാര്യർ നായികയായ ‘കയറ്റം’

ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി സനൽകുമാർ ശശിധരന്റെ കയറ്റം പ്രദർശിപ്പിച്ചു. മഞ്ജു വാര്യർ നായികയായ ചിത്രത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വെർച്വൽ ഫെസ്റ്റിവലാണ് കൊവിഡ് പ്രതിസന്ധി കാരണം ഈ വർഷം നടന്നത്. വളരെ ദുരൂഹമായ ആശയമാണ് കയറ്റം കൈകാര്യം ചെയ്യുന്നത്. ട്രെയ്‌ലറിലും സിനിമയുടെ പ്രമേയം സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല....

അതിഥി തൊഴിലാളികളോടുള്ള കരുതൽ; കൊൽക്കത്തയിലെ ദുർഗാപന്തലിൽ സോനു സൂദിന്റെ പ്രതിമ

അതിഥി തൊഴിലാളികളുടെ രക്ഷകൻ സോനു സൂദിനോടുള്ള ആദരമായി കൊൽക്കത്തയിലെ ദുർഗാപന്തലിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചു... വെള്ളിത്തിരയിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടിനേടിയ താരമാണ് സോനു സൂദ്, എന്നാൽ അഭിനയത്തിലെ മികവിനപ്പുറം താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത് അദ്ദേഹത്തിന്റെ സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയാണ്. ലോക്ക് ഡൗൺ കാലത്ത് അദ്ദേഹത്തിന്റെ സഹായംകൊണ്ട് മാത്രം...

രാജ്യാന്തര പുരസ്‌കാര നിറവിൽ അപർണ ഗോപിനാഥിന്റെ ‘ഒരു നക്ഷത്രമുള്ള ആകാശം’

രാജ്യാന്തര പുരസ്‌കാര നിറവിൽ ഒരു നക്ഷത്രമുള്ള ആകാശം. അപർണ ഗോപിനാഥ്‌ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഒരു നക്ഷത്രമുള്ള ആകാശം. നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും സംവിധാനം ചെയ്ത ചിത്രം സാമൂഹ്യപ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ വാഷിങ്ടൺ ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡിസി എസ്എഎഫ്എഫ് സൗത്ത് ഏഷ്യൻ ഫിലിം...

‘മേരെ സായ’ പ്രിയതമയെ ചേർത്തുനിർത്തി പാട്ടുപാടി ഇർഫാൻ ഖാൻ; അച്ഛന്റെ ഓർമകൾ പങ്കുവെച്ച് മകൻ, വീഡിയോ

നിരവധി മികച്ച സിനിമകളിലൂടെ ലോകസിനിമയെ തന്നെ ഞെട്ടിച്ച ബോളിവുഡ് താരം ഇർഫാൻ ഖാന്റെ വിയോഗത്തെ ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്. ഭാര്യയ്ക്കായി പാട്ടുപാടികൊടുക്കുന്ന ഇർഫാൻ ഖാനെയാണ് വീഡിയോയിൽ കാണുന്നത്. 'മേരെ സായ' എന്ന പാട്ടാണ് ഇർഫാൻ പ്രിയതമയ്ക്കായി...

ശ്രദ്ധനേടി സൂര്യയും അപർണയും ഒന്നിച്ച ‘ആഗാസം’ ഗാനം

തമിഴ് ചലച്ചിത്ര താരം സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘സുരരൈ പോട്രു’. അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ആഗാസം എന്ന ഗാനം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജിവി പ്രകാശ് കുമാറും തൈക്കുടം ബ്രിഡ്ജും ചേർന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അരുൺ രാജകാമരാജ് എഴുതിയ വരികൾആലപിച്ചിരിക്കുന്നത് ക്രിസ്റ്റിൽ ജോസും ഗോവിന്ദ്...

അന്ധ കഥാപാത്രമായി നയൻ‌താര; വിഘ്‌നേശ് ശിവൻ ഒരുക്കുന്ന ‘നെട്രികൺ’ ചിത്രീകരണം ആരംഭിച്ചു

നയൻ‌താര നായികയാകുന്ന പുതിയ ചിത്രം 'നെട്രികണ്ണി'ന്റെ ഫസ്റ്റ് ലുക്ക് എത്തി. ചിത്രത്തിൽ അന്ധ കഥാപാത്രമായാണ് നയൻ‌താര എത്തുന്നതെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നിന്നും വ്യക്തമാകുന്നത്. മാത്രമല്ല, ചിത്രത്തിന്റെ പേരായ 'നെട്രികൺ' ബ്രെയ്‌ലി ലിപിയിലാണ് എഴുതിയിരിക്കുന്നത്. വിഘ്‌നേഷ് ശിവന്റെ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന 'നെട്രികൺ' നയൻതാരയുടെ 65-ാമത്തെ ചിത്രം കൂടിയാണ്.
- Advertisement -

Latest News

വിജയ് നായകനായ ‘ബിഗിൽ’ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്‌തു

വിജയ് നായകനായ ആറ്റ്ലീ ചിത്രം ബിഗിൽ പോണ്ടിച്ചേരിയിൽ റീ- റിലീസ് ചെയ്തു. 2019 ഒക്ടോബർ 25ന് പ്രദർശനത്തിനെത്തിയ ചിത്രം ഒരുവർഷം പൂർത്തിയാക്കിയ വേളയിലാണ്...
- Advertisement -

ദിവസവും പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടും, വീടുകളിൽ കയറി ഇറങ്ങി ചികിത്സിക്കും; 87 ആം വയസിലും താരമാണ് ഈ ഡോക്ടർ

കൊവിഡ് മഹാമാരി ലോകം മുഴുവൻ വ്യാപിച്ചതോടെ എല്ലാവരും സ്വന്തം കുടുംബങ്ങളിലും ജോലി സ്ഥലത്തേക്കും മാത്രമായി ഒതുങ്ങിക്കൂടി. എന്നാൽ ഇതൊന്നും ബാധിക്കാതെ അഹോരാത്രം പണിയെടുക്കുന്ന ജനവിഭാഗങ്ങളിൽ ഒന്നാണ് ആരോഗ്യപ്രവർത്തകർ. ഇപ്പോഴിതാ അറുപത്...

അമ്പും വില്ലുമേന്തി പോരാളിയായ രാജകുമാരി; ഹോളിവുഡ് സ്റ്റൈലിൽ അനിഘ

ലോക്ക് ഡൗൺ കാലത്ത് ഫോട്ടോഷൂട്ട് തിരക്കിലായിരുന്നു നടി അനിഘ സുരേന്ദ്രൻ. വൈവിധ്യമാർന്ന നിരവധി ചിത്രങ്ങൾ അനിഘ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ബാലതാരമായി സിനിമയിലെത്തിയ അനിഘ ഇപ്പോൾ, നായികയായി അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്....

ഒരുപക്ഷെ ഇതാകും ലോകത്തിലെ ഏറ്റവും മനോഹരമായ ആലിംഗനം; ഹൃദയം കവർന്ന സ്നേഹകാഴ്ച

ചില കാഴ്ചകൾ കണ്ണിനും മനസിനും ഒരുപോലെ സന്തോഷവും കുളിർമ്മയും നൽകാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും എളുപ്പത്തിൽ വൈറലാകും. അത്തരത്തിൽ ഹൃദയസ്പര്‍ശിയായ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍...

അമ്പരപ്പും ആകാംക്ഷയും നിറച്ച് മുത്തശ്ശിക്കഥകളിലെ ‘കള്ളൻ മറുത’- ഹ്രസ്വചിത്രം കാണാം

മുത്തശ്ശിക്കഥകളിലൂടെ അമ്പരപ്പിക്കുന്നതും അവിശ്വസനീയമായതുമായ ഒട്ടേറെ കഥാപാത്രങ്ങൾ എല്ലാവരുടെയും മനസ്സിൽ ചേക്കേറാറുണ്ട്. ഒടിയനും, ചാത്തനും, യക്ഷിയുമൊക്കെ നാട്ടിലെ ഇടവഴികളിൽ സൃഷ്ടിച്ചിരുന്നതെന്ന പേരിൽ ഒട്ടേറെ വീരസാഹസിക കഥകൾ തലമുറകളിലൂടെ കൈമാറി എത്താറുണ്ട്. അങ്ങനെ...