രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ഞാൻ മേരിക്കുട്ടി കാണാൻ സിനിമാ താരങ്ങളും. കഴിഞ്ഞ ദിവസം കൊച്ചി പി വി ആറിൽ സിനിമാക്കാർക്ക് വേണ്ടി മേരിക്കുട്ടിയുടെ അണിയറപ്രവർത്തകർ ഒരുക്കിയ സ്പെഷ്യൽ ഷോയിലാണ് താരങ്ങൾ എത്തിയത്. നിരവധി പ്രമുഖ താരങ്ങളടക്കമുള്ളവർ എത്തിയ ഷോയിൽ സിനിമ കണ്ടതിനു ശേഷം പലർക്കും പറയാൻ വാക്കുകൾ ഉണ്ടായിരുന്നില്ല. ചിത്രത്തിലെ ജയസൂര്യയുടെ മികച്ച പ്രകടനത്തിന് താരങ്ങടക്കമുള്ള എല്ലാവരും പ്രശംസകൾ അറിയിച്ചു.
പുരുഷനായി...