കോമ്പിനേഷൻ സീനുകളും ഗാനങ്ങളും ഒരേ വേദിയിൽ; വൈറൽ വീഡിയോ കാണാം
January 29, 2018

മലയാള സിനിമയിലെ മികച്ച കോമ്പിനേഷൻ സീനുകളിൽ അഭിനയിച്ചവരുടെയെല്ലാം ശബ്ദം ഒരേ സമയം അനുകരിച്ച് കോമഡി ഉത്സവ വേദിയിൽ അത്ഭുതം സൃഷ്ടിച്ച് ഒരാൾ.. ശബ്ദാനുകരണത്തിന്റെ തികച്ചും വ്യത്യസ്ഥമായ ഒരു പ്രകടനവുമായാണ് സുധിയെന്ന കലാകാരൻ കോമഡി ഉത്സവ വേദിയിലെത്തിയത്.. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ തിലകൻ അവിസ്മരണീയമാക്കിയ ഉമ്മർക്കായുടെയും ദുൽഖർ അഭിനയിച്ച ഫൈസിയുടെയും കോമ്പിനേഷൻ സീനിന്റെ അനുകരണത്തിൽ തുടങ്ങി ‘സു..സു..സുധീ വാത്മീകം’, ‘ദൃശ്യം’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങിയ സിനിമകളിലെ കിടിലൻ കോമ്പിനേഷൻ സീനുകളിലെ താരങ്ങൾക്ക് ഒരേ സമയം ശബ്ദം നൽകുന്ന അടിപൊളി പ്രകടനം.. പിന്നീട് അമർ അക്ബർ അന്തോണിയിലെ ‘പ്രേമമെന്നാൽ എന്താണ് പെണ്ണെ…’എന്ന ഗാനം പാടുന്ന മലയാളികളുടെ പ്രിയപ്പെട്ട പഴയകാല നായകന്മാർ. സൂപ്പർ പ്രകടനം കാണാം..