ഇതിലും മികച്ച അനുകരണം സ്വപ്നങ്ങളിൽ മാത്രം; വൈറൽ വീഡിയോ കാണാം

February 7, 2018

മിമിക്രിയിലൂടെ മലയാള സിനിമയിലെത്തി പിന്നീട് സൂപ്പർ താരമായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. സുരാജ് എന്ന മിമിക്രി താരത്തിന്റെ അനുകരണ പാടവം പല വേദികളിലായി മലയാളികൾ നിരവധി തവണ കണ്ടതുമാണ്. എന്നാൽ മിമിക്രിയിലെയും മലയാള സിനിമയിലെയും സൂപ്പർ താരമായ സുരാജിന്റെ ശബ്ദം തികഞ്ഞ പെർഫെക്ഷനോടെ  അവതരിപ്പിക്കുകയാണ് ദീപു എന്ന കലാകാരൻ.

അണ്ണൻ തമ്പിയിൽ സുരാജ് തകർത്തഭിനയിച്ച കോമഡി രംഗത്തിന് സ്പോട്ട് ഡബ്ബിങ്ങ് ചെയ്യുന്ന ദീപു പിന്നീട് സുരാജിന്റെ വിവിധ ഭാവത്തിലുള്ള ശബ്ദങ്ങൾ തികവാർന്ന രീതിയിൽ അവതരിപ്പിക്കുന്നു. ദീപുവിന്റെ പ്രകടനം കാണാം..