‘മഞ്ഞപ്പട’യുടെ ആവേശമേറ്റി ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ മമ്മൂട്ടി-വീഡിയോ കാണാം

February 6, 2018

ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ആവേശം ഇരട്ടിയാക്കി ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ മമ്മൂട്ടി.   ഐഎസ് എല്ലിന് വേണ്ടി  ജിയോ ഒരുക്കിയ  പുതിയ പരസ്യത്തിലാണ് മമ്മൂട്ടി ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്സിയിൽ സ്‌ക്രീനിലെത്തിയിരിക്കുന്നത്.
ജിയോ ഫുട്ബോൾ എന്ന ഗാനത്തിന്റെ അകമ്പടിയോടെ കാൽപന്തുകളിയുടെ ആവേശമുണർത്തുന്ന പരസ്യത്തിൽ മമ്മൂട്ടിക്കു പുറമെ രൺബീർ കപൂർ, ജോൺ എബ്രഹാം എന്നിവരും അഭിനയിച്ചിട്ടുണ്ട്. രൺബീർ കപൂർ മുംബൈ സിറ്റി എഫ്സി യുടെയും ജോൺ എബ്രഹാം നോർത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെയും സഹ ഉടമസ്ഥരാണ്.

സിനിമാ താരങ്ങൾക്കു പുറമെ ഇയാൻ ഇയാന്‍ ഹ്യും  സി കെ വിനീത്, സുനിൽ ഛേത്രി, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരും പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്.
14 കളികളിൽ നിന്നും 5 വിജയങ്ങളും 5 സമനിലകളും 4 തോൽവിയുമായി  പോയിന്റ പട്ടികയിൽ  20 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‍സിപ്പോൾ. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കുകയാണെങ്കിൽ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് സെമി സാധ്യതകൾ സജീവമാകുകയുള്ളു.