നിമിഷ നേരത്തിൽ സൂപ്പർ താരങ്ങളായി വേഷപ്പകർച്ച നടത്തുന്ന അതുല്യ പ്രകടനം;വൈറൽ വീഡിയോ കാണാം
March 27, 2018

അതിശയിപ്പിക്കുന്ന ശബ്ദാനുകരണത്താൽ കോമഡി ഉത്സവത്തിന്റെ വേദി കീഴടക്കിയ പല കലാകാരന്മാരുടെയും പ്രകടനം ഇതിനു മുൻപ് കണ്ടിട്ടുണ്ട്. എന്നാൽ നിമിഷനേരം കൊണ്ട് മലയാളത്തിലെ സൂപ്പർ താരങ്ങളുടെ വേഷപ്പകർച്ചയിലൂടെ പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന ഒരു കിടിലൻ പ്രകടനവുമായി എത്തിയിരിക്കുകയാണ് അബി ചാത്തനൂർ എന്ന കലാകാരൻ. കുറഞ്ഞ സമയം കൊണ്ട് 15 താരങ്ങളെ വരെ അനുകരിക്കുന്ന ഈ കലാകാരൻ മോഹൻലാൽ, സിദ്ദിഖ്, റഹ്മാൻ, പൃഥ്വിരാജ് എന്നിവരെ അസാധ്യ മികവോടെ കോമഡി ഉത്സവ വേദിയിൽ അവതരിപ്പിക്കുന്നു. പ്രകടനം കാണാം..