മമ്മൂട്ടിയെ പൊട്ടിച്ചിരിപ്പിച്ച തങ്കച്ചൻ കഥ കേൾക്കാം..! വൈറൽ വീഡിയോ

April 5, 2018

നിരവധി തെങ്ങിൻ  പാടങ്ങളും അരുവികളും പുഴകളും റബ്ബർ തോട്ടങ്ങളുമുള്ള  അതിമനോഹരമായ ഒരു കൊച്ചു ഗ്രാമം..!  പ്രകൃതി ഭംഗി തുളുമ്പി നിൽക്കുന്ന ഈ ഗ്രാമത്തിലെ പാവപ്പെട്ട പഞ്ചായത്ത് മെമ്പറാണ് സാക്ഷാൽ ബരാക് ഒബാമ…  ഒബാമയ്‌ക്കൊപ്പം ജോർജ്ജ് ബുഷും എലിസബത്ത് രാഞ്ജിയും    മറഡോണയും സച്ചിൻ ടെണ്ടുൽക്കറും എ ആർ റഹ്മാനും ബിൻലാദനുമെല്ലാം   കഥാപാത്രങ്ങളായി എത്തുന്ന ഒരു മധുര സുന്ദരമായ ഗ്രാമീണ കഥയുമായാണ് തങ്കച്ചൻ മമ്മൂട്ടിയ്ക്ക്  മുൻപിലെത്തുന്നത്..  മലയാളത്തിന്റെ മെഗാസ്റ്റാറിനെ  പൊട്ടിച്ചിരിപ്പിച്ച ഈ പ്രകടനത്തോടെയാണ്  മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പരോളി’ൽ  ഒരു ശ്രദ്ധേയ വേഷവുമായി തങ്കച്ചനും ഒരു സൂപ്പർ സ്റ്റാറായി മാറിയത്.പ്രകടനം കാണാം