അടിപൊളിയായി ടൊവിനോ; ‘മറഡോണ’യിലെ റാപ് സോങ് കാണാം…

April 19, 2018

ടൊവിനോ തോമസ് നായകനായെത്തുന്ന വിഷ്ണു നാരായണൻ ചിത്രം ‘മറഡോണ’യിലെ റാപ് സോങ് അപരാധ പങ്കയുടെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സുഷിന്‍ ശ്യാം ഒരുക്കിയിരിക്കുന്ന ഈ റാപ് സോങിന് വരികളെഴുതിയിരിക്കുന്നത് ഫെജോയാണ്. ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി വാങ്ങി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. പുതുമുഖ താരമായ ശരണ്യയാണ് ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത്.

മിനി സ്റ്റുഡിയോയുടെയും വിനോദ് പ്രൊഡക്ഷന്സിന്റെയും ബാനറിൽ വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ  ഒരുക്കിയിരിക്കുന്നത് കൃഷ്ണമൂർത്തിയാണ്. ചെമ്പൻ വിനോദ്, ടിറ്റോ ജോസ്, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ ‘കാതലെ കണ്ണിൻ കാവലേ ‘ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ  വീഡിയോയ്ക്കും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.