അബ്രഹാമിന്റെ വിജയം ആഘോഷമാക്കി മമ്മൂട്ടിയും കൂട്ടരും

June 19, 2018

നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ വിജയം ആഘോഷിച്ച് മമ്മൂട്ടിയും അണിയറ പ്രവർത്തകരും. തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ പേരെഴുതിയ കേക്ക് മുറിച്ചാണ് അണിയറ പ്രവർത്തകർ സന്തോഷം പങ്കുവെച്ചത്.

ഡെറിക്ക് എബ്രഹാം എന്ന പൊലീസുകാരന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കനിഹ മമ്മൂട്ടിയുടെ നായികയായി എത്തുന്ന ചിത്രത്തിൽ, സിദ്ദിഖ്, രഞ്ജി പണിക്കർ, അൻസൻ പോൾ, തരൂഷി, ശ്യാമപ്രസാദ്, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.