ഒടുവിൽ മിശിഹാ അവതരിക്കുന്നു..!; നൈജീരിയക്കെതിരെ അർജെന്റിയ്ക്ക് ആദ്യ ഗോൾ

വിജയം അനിവാര്യമായ മത്സരത്തിൽ നൈജീരിയക്കെതിരെ ലയണൽ മെസ്സിയുടെ ഉഗ്രൻ ഗോളിലൂടെ അർജന്റീനക്ക് ലീഡ്.മത്സരത്തിന്റെ പതിനാലാം മിനുട്ടിലാണ് അർജന്റീനയ്ക്കായി ലയണൽ മെസ്സി വല കുലുക്കിയത്. ഇവർ ബനേഗ ഉയർത്തി നൽകിയ ക്രോസ്സ് മനോഹരമായി ടാപ്പ് ചെയ്ത മെസ്സി നൈജീരിയൻ ജോലിക്ക് ഒരവസരവും നൽകാതെ വലയിലേക്കെത്തിക്കുകയായിരുന്നു.
നൈജീരിയക്ക്ക്തിരെ വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ട് കളിക്കാനിറങ്ങിയ അർജന്റീന താളപ്പിഴകളോടെയാണ് തുടങ്ങിയത്. മധ്യ നിരയിലും പ്രതിരോധനിരയിലും താളം കണ്ടെത്താനാകാതെ ഉഴറുന്ന സമയത്താണ് മെസ്സിയിലൂടെ അർജന്റീന മുന്നിലെത്തിയത്. ഈ മത്സരത്തിൽ വിജയിച്ചാലും ക്രോയേഷ്യ- ഐസ്ലാൻഡ് മത്സരഫലവും അനുകൂലമായാൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടർ പ്രവേശനം സാധ്യമാകു
Messi fans be like. pic.twitter.com/2hav7jXkhm
— FOX Sports (@FOXSports) 26 June 2018
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!