ഇത്തവണ വെറും കള്ളനല്ല, ‘ആനക്കള്ളനാ’യി ബിജു മേനോൻ

June 8, 2018

‘റോമൻസ്’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്നീ സിമിനകൾക്ക് ശേഷം വണ്ടും കള്ളന്റെ വേഷത്തിലെത്തുകയാണ് ബിജു മേനോൻ. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ‘ആനക്കള്ളൻ’ എന്ന ചിത്രത്തത്തിലാണ് ബിജു മേനോൻ കള്ളനായെത്തുന്നത്.  ചിത്രത്തിൽ അനുശ്രീ, കനിഹ, ഷംന കാസീം, സിദ്ദിഖ്, സായ് കുമാർ, സുരേഷ് കൃഷ്ണ, ജനാർദ്ദനൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രം ജൂൺ 20-ഓടു കൂടി തിയേറ്ററുകളിലെത്തും.

ഫാമിലി എന്റെർറ്റൈനെർ ചിത്രം ‘ആനക്കള്ളൻ’  തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, കോയമ്പത്തുർ, തൃശൂർ എന്നിവടങ്ങളിലായിരിക്കും ആദ്യം പ്രദർശനത്തിനെത്തുക. ‘ഇവൻ മര്യാദരാമൻ’ എന്ന ചിത്രത്തിന് ശേഷം സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. പഞ്ചവർണ തത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സപ്ത തരംഗ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് ആനക്കള്ളൻ. ‘റോസാപ്പൂ’, ‘ഒരായിരം കിനാക്കൾ’, ‘ഷെർലക്ക് ഹോംസ്’ എന്നീ കോമഡി ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ അഭിനയിക്കുന്ന പുതിയ കോമഡി ചിത്രമാണ് ഉദയ്കൃഷ്ണൻ-ബിജു മേനോൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ആനക്കള്ളൻ’.