‘ചാണക്യതന്ത്രം’ ക്ലൈമാക്സ് സീനിൽ ‘ചന്ദ്രഗിരി’യുടെ ഷോട്ടുകൾ…

June 22, 2018

ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത  പുതിയ ചിത്രം ചാണക്യതന്ത്രത്തിന്റെ ഡിവിഡിയിൽ റിലീസിനൊരുങ്ങുന്ന ചന്ദ്രഗിരി എന്ന പുതിയ ചിത്രത്തിന്റെ ക്ലൈമാക്സ് സീൻ. ഈ മാസം 20 ന് റിലീസ് ചെയ്യാനിരുന്ന പുതിയ ചിത്രത്തിന്റ ക്ലൈമാക്സ് സീനിലെ ഏഴ് ഷോട്ടുകളാണ് ചോർന്നിരിക്കുന്നത്. സംഭവത്തിൽ പരാതിയുമായി ചന്ദ്രഗിരിയുടെ നിർമ്മാതാവ് രംഗത്തെത്തി.

കഴിഞ്ഞ ദിവസമാണ് ചാണക്യതന്ത്രത്തിന്റെ ഡിവിഡി റിലീസിനെത്തിയത്. എന്നാൽ ഇത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിന്നും പറ്റിയതാണെന്ന വാദവുമായാണ് ചാണക്യതന്ത്രത്തിന്റെ അണിയറപ്രവർത്തകർ എത്തുന്നത്. ഫൈനൽ എഡിറ്റിംഗിൽ സംഭവിച്ചതാണെന്നും തിയേറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ ഈ ഭാഗം ഇല്ലായിരുന്നെന്നും ചാണക്യതന്ത്രം ടീം പറഞ്ഞു, മാത്രമല്ല ഈ സംഭവം അറിഞ്ഞതു മുതൽ മറ്റ് ഭാഷകളിലേക്ക് നൽകിയ പതിപ്പുകൾ പരിശോധിച്ച് ചന്ദ്രഗിരിയുടെ ഷോട്ടുകൾ ഇല്ലായെന്ന് ഉറപ്പുവരുത്തിയെന്നും ടീം വ്യക്തമാക്കി. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് വൻ വീഴ്ചയാണെന്നും ഇത്തരത്തിലുള്ള തെറ്റുകൾ സംഭവിക്കാൻ പറ്റില്ലായിരുന്നെന്നും ചാണക്യതന്ത്രം ടീം അറിയിച്ചു.

മോഹൻ കുപ്‌ളേരി  സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലാൽ, സജിത മഠത്തിൽ, കൊച്ചുപ്രേമൻ, ഹരീഷ് പേരടി ,  എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ പ്രിയങ്കരിയായി മാറിയ ഷോൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഗുരുപൂർണ്ണയുടെ ബാനറിൽ എൻ സുചിത്രയാണ് ചിത്രം നിർമ്മിക്കുന്നത്.