ഫിലിം ഫെയർ അവാർഡിൽ തിളങ്ങി ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’

June 18, 2018

65-മത് ഫിലിം ഫെയർ അവാർഡുകൾ വിതരണം ചെയ്തപ്പോൾ അവാർഡുകൾ വാരിക്കൂട്ടി ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും. തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ സിനിമകളിലെ സൂപ്പര്‍താരങ്ങള്‍ എല്ലാവരും പങ്കെടുത്ത അവാർഡ് ദാന ചടങ്ങിൽ മികച്ച ചിത്രം ഉള്‍പ്പടെ  നാല് പുരസ്‌കാരങ്ങളാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും കരസ്ഥമാക്കിയത്. സംവിധായകന്‍ ദിലീപ് പോത്തനാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ മികച്ച അഭിനയം കാഴ്ചവെച്ച ഫഹദ് ഫാസില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ടൊവിനോ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് സ്വന്തമാക്കി. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാര്‍വ്വതിയാണ് ഏറ്റവും നല്ല നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടി ക്രിട്ടിക്‌സ് അവാര്‍ഡ് മഞ്ജു വാര്യരും കരസ്ഥമാക്കി.

മലയാളത്തിൽ നിന്നും മറ്റു നിരവധി അവാർഡുകളും താരങ്ങൾ കരസ്ഥമാക്കി  മികച്ച സഹനടനായി അലൻസിയറും, സഹനടിയായി ശാന്തി കൃഷ്ണയും തിരഞ്ഞെടുക്കപ്പെട്ടു.  മികച്ച സംഗീത ആൽബത്തിന് റെക്സ് വിജയനും  മികച്ച ഗാനരചയിതാവായി  അൻവർ അലിയും മികച്ച പിന്നണി ഗായകനായി ഷാഹബാസ് അമനും മികച്ച പിന്നണി ഗായകയായി  കെ.എസ്. ചിത്രയും അവാർഡുകൾ കരസ്ഥമാക്കി.