ഫാമിലി ക്രൈം ത്രില്ലറിനൊരുങ്ങി നിവിൻ പോളി

June 19, 2018

സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അഥേനിയുടെ പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനായെത്തുന്നു. മമ്മൂട്ടിയെ നായകനാക്കി ‘ദി ഗ്രേറ്റ് ഫാദറിന്’ എന്ന ചിത്രത്തിന് ശേഷം ഹനീഫ് ചെയ്യുന്ന ഫാമിലി ക്രൈം ത്രില്ലറിലാണ് നിവിൻ പോളിയെ നായകനാക്കി ചെയ്യുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം നിശ്ചയിച്ചിരിക്കുന്നത് ആഫ്രിക്കയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമായാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.