നയൻതാര ആക്ഷൻ ഹീറോയായി വരുന്ന ‘ഇമൈക്ക നൊടികളു’ടെ ട്രെയ്‌ലർ കാണാം…

June 28, 2018


നയൻ താര മുഖ്യകഥാപാത്രമായെത്തുന്ന തമിഴ് ചിത്രം ഇമൈക്ക നൊടികളുടെ ട്രെയ്‌ലർ പുറത്തിറങ്ങി. അജയ് ആർ ജ്ഞാനമുത്തു സംവിധാനം  ചെയ്യുന്ന ചിത്രം ഒരു സൈക്കോ കില്ലറുടെ കഥയാണ് പറയുന്നത്. സീരിയൽ കില്ലറായി അനുരാഗ് കശ്യപ് വേഷമിടുന്ന ചിത്രത്തിൽ കില്ലറെ നശിപ്പിക്കാനെത്തുന്ന സി ബി ഐ ഓഫീസറുടെ വേഷത്തിലാണ് നയൻ‌താര എത്തുന്നത്. ചിത്രത്തിൽ നയൻസിനും അനുരാഗിനുമൊപ്പം റാഷി ഖന്ന, രമേശ് തിലക്, ദേവൻ തുടങ്ങിയവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ സസ്പെൻസുകൾ നിറഞ്ഞ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.