ലോകകപ്പിൽ പ്രാധിനിധ്യം ഉറപ്പിച്ച് ‘ഇന്ത്യൻ താരം’
June 19, 2018

റഷ്യയിലെ ലോകകപ്പ് കളത്തിലിറങ്ങി ഇന്ത്യൻ ബാലൻ ഋഷി തേജ്. ഒഫീഷ്യൽ മാച്ച് ബോൾ ക്യാരിയർ പ്രോഗ്രാമിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 64 കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപെട്ട ആളാണ് ഋഷി തേജ്. ബെൽജിയം പനാമ മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് ഋഷി കേശ് ബോൾ കാര്യരായി കളത്തിൽ ഇറങ്ങിയത്. ആദ്യമായാണ് ഫിഫ ലോകകപ്പിൽ ഇന്ത്യയുടെ ഔദ്യോകിക പ്രാതിനിധ്യം ഉണ്ടാവുന്നത്.
ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് കഴിഞ്ഞ മാസം കുട്ടികളുടെ തിരഞ്ഞെടുപ്പ് നടത്തിയത്. ഈ കുട്ടികളുടെ കഴിവുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഛേത്രി പറഞ്ഞിരുന്നു. കിയ മോട്ടോഴ്സും ഫിഫയും ചേർന്നാണ് 2018 ലെ ലോകകപ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പങ്കെടുക്കുന്നതിന് അവസരം ഉണ്ടാക്കികൊടുത്തത്.