ആരാധകരെ ഞെട്ടിച്ച മേക്ക് ഓവറുമായി ജോജു; ‘ജോസഫി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

June 22, 2018

എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ജോസഫിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍  പുറത്തുവിട്ടു. ജോജു ജോര്‍ജ്  കേന്ദ്ര കഥാപാത്രമാഎത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് മമ്മൂട്ടിയാണ്. മാന്‍ വിത് സ്‌കെയര്‍’ എന്ന ടാഗ് ലൈനുമായാണ് ചിത്രം എത്തുന്നത്. ജോസഫ് എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതമാണ് ചിത്രത്തിന്റെ  പ്രമേയം. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, സിനില്‍, മാളവിക മേനോന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഷാഹി കപൂർ തിരക്കഥ തയ്യാറാക്കിയ ചിത്രം ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത് പ്രസൂനാണ് നിർമ്മിക്കുന്നത്. ജോജുവിന്റെ വ്യത്യസ്ത മേക്കോവറിലുള്ള ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.