മമ്മൂട്ടിയെ നായകനാക്കി സൗബിന്റെ പുതിയ ചിത്രം

June 5, 2018

സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൗബിൻ സാബിറിന്റ പുതിയ ചിത്രം. പറവയ്ക്ക് ശേഷം സൗബിൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ദുൽഖറിനെ നായകനാക്കി സൗബിൻ സംവിധാനം ചെയ്ത പറവ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിരുന്നു.

സംവിധായകൻ ആഷിഖ് അബുവായിരിക്കും ചിത്രത്തിൽന്റെ നിർമ്മാണം. അഞ്ചു വര്ഷം മുൻപ് ആരംഭിച്ച സിനിമ തിരക്കുകൾ കാരണം മാറ്റിവെച്ചിരുന്നതായും ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥയുടെ തിരക്കിലാണെന്നും സൗബിൻ  അറിയിച്ചു.

മമ്മൂട്ടിയുമൊത്തുള്ള സൗബിന്റെ ചിത്രം നേരത്തെ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പോസ്റ്റുചെയ്തിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

നടനായെത്തി സംവിധാനത്തിലും മികവ് തെളിയിച്ച വ്യക്തിയാണ് സൗബിൻ. സൗബിൻ സംവിധാനം ചെയ്ത ആദ്യ ചിത്രം വൻ ഹിറ്റായതിനാൽ രണ്ടാമത്തെ ചിത്രവും പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്  അദ്ദേഹം.