പുത്തൻ ലുക്കിൽ ആസിഫ് അലി; മന്ദാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

June 9, 2018

 

ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മന്ദാര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്തിറങ്ങി. റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത   ലുക്കിലാണ് ആസിഫ് അലി എത്തുന്നത്.

പ്രണയം നായകന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും, അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്. മോനിഷ രാജീവ്, ടിനു തോമസ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

രണ്ടു നായികമാരുള്ള ചിത്രത്തിൽ അനാർക്കലി മരയ്ക്കാർ, ജേക്കബ് ഗ്രിഗോറി, അർജുൻ അശോകൻ, ഭഗത് മാനുവൽ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ പ്രധാന ഭാഗവും മണാലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘അനിയത്തി  പ്രാവു’പോലെ പ്രേക്ഷകർ ഏറ്റുവാങ്ങുന്ന ചിത്രമായിരിക്കും മന്ദാരമെന്നും ആസിഫ് അലി പറഞ്ഞു.