ടൊവിനോ, ധനുഷ് ചിത്രം ‘മാരി -2’ ചിത്രീകരണം പൂർത്തിയാക്കി; ചിത്രം ഉടൻ

June 27, 2018

ടോവിനോ തോമസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം മാരി-2 ന്റെ ചിത്രീകരണം പൂർത്തിയായി. ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോയ്ക്ക് പുറമെ ധനുഷ്, സായി പല്ലവി എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  വിദ്യാ പ്രദീപ്, വരലക്ഷമി ശരത്ത് കുമാര്‍, റോബോ ശങ്കര്‍, നിഷ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.  ടൊവിനോ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രം ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്നതാണ്.

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ സ്റ്റൈൽ എന്ന ചിത്രത്തിന് ശേഷം ടൊവിനോ വില്ലനായി എത്തുന്ന ചിത്രമാണ് മാരി 2. സംവിധായകനായ ബാലാജി മോഹൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ധനുഷിന്റ നായികയായാണ് സായി പല്ലവി വേഷമിടുന്നത്. ഓട്ടോ ഓടിക്കുന്ന യുവതിയുടെ വേഷത്തിലാണ് സായി മാരി 2 വിൽ എത്തുന്നത്.

നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം യുവാന്‍ ശങ്കര്‍ രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘മാരി 2’ ടോവിനോ മുഖ്യകഥാപാത്രമായെത്തുന്ന സലിം അഹമ്മദിന്റെ ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും പൂർത്തിയായി.