മായാനദി ഇനി ബോളിവുഡിൽ

June 6, 2018

ആഷിഖ് അബു സംവിധാനം ചെയ്ത റൊമാൻറിക് ത്രില്ലർ  മായാനദി ഇനി ഹിന്ദിയിലും. ജോ രാജനാണ് ചിത്രം സംവിധാനം ചെയുന്നത്.  ലവ് യൂ സോണിയെ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് ജോ രാജൻ. സന്തോഷ് കുരുവിള ആയിരിക്കും ചിത്രം നിർമ്മിക്കുക. ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മറാത്തി ആക്ടർ സച്ചിൻ പിൽഗോങ്കർ ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ശ്യാം പുഷ്കർ, ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ തിരക്കഥ ഒരുങ്ങിയ മയാനദി 2017 ലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഇടം നേടിയിരുന്നു. ടോവിനോ തോമസും  ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളെ അവതരിപ്പിച്ച റൊമാന്റിക് ത്രില്ലർ ചലച്ചിത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മാത്യു എന്ന അനാഥ യുവാവും അപർണ്ണ എന്ന യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം.

മലയാളത്തിൽ ഏറെ ജനശ്രദ്ധ ആകർഷിച്ച ചിത്രം ഹിന്ദിയും സൂപ്പർ ഹിറ്റാകുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവർത്തകർ.