ഉത്സവ യാത്രയിൽ പുലിയായി മിഥുൻ രമേശ്…

June 27, 2018


കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കോമഡി ഉത്സവത്തിന്റെ ഉത്സവ യാത്രയിലും സ്റ്റാറായിരിക്കുകയാണ് മിഥുൻ രമേഷ്. തൃശൂരിലെ ഒഡിഷനിലാണ് വ്യത്യസ്തമായ മിഥുൻ ആരാധകരെ കണ്ടത്. ഉത്സവ യാത്രയിലെത്തിയ പുലികളി സംഘത്തിലാണ് പുലിയുടെ ചിത്രത്തിൽ മിഥുന്റെ ചിത്രം വരച്ചിരിക്കുന്നത്. മിഥുൻ തന്റെ ഫേസ്ബുക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന ജനപ്രിയ  പരിപാടിയിലൂടെ ലോക മലയാളികളുടെ   പ്രിയങ്കരനായി മാറിയിരിക്കുകയാണ് മിഥുൻ.