ആകെ മൊത്തം ട്രോളോട് ട്രോള്‍; മിഥുന്‍ രമേശിന് ഭാര്യ ഒരുക്കിയ സര്‍പ്രൈസ്: രസികന്‍ വീഡിയോ

May 5, 2020
Mithun Ramesh Family

സ്വയസിദ്ധമായ അവതരണശൈലികൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന അവതാരകനാണ് മിഥുന്‍ രമേശ്. മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് വെള്ളിത്തിരയിലും താരം ശ്രദ്ധ നേടുന്നു. സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. കുടുംബവുമൊത്തുള്ള രസകരമായ വിശേഷങ്ങള്‍ പലതും പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് മിഥുന്‍ രമേശിന് ഭാര്യ ലക്ഷ്മി മേനോന്‍ ഒരുക്കിയ ഒരു സര്‍പ്രൈസ്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് രസകരമായ ഒരു ട്രോള്‍ ഉണ്ടാക്കുകയായിരുന്നു ലക്ഷ്മി. ഈ ട്രോള്‍ വീഡിയോയിലൂടെ മിഥുന് ലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ പിറന്നാള്‍ ആശംസകളും നേര്‍ന്നു.

Read more: ‘നിരോധിത സംഘടനയുടെ ഫോണ്‍കോള്‍, പിന്നാലെ അക്കൗണ്ടിലേയ്ക്ക് 10 ലക്ഷം രൂപയും’; കൂട്ടുകാരുടെ പറ്റിക്കല്‍ പരിപാടിയില്‍ പെട്ടുപോയത് സിജു വിത്സണ്‍; രസകരമായ വീഡിയോയ്ക്ക് കാഴ്ചക്കാര്‍ ഏറെ

മിഥുന്റെ ആദ്യകാല സിനിമയിലെ രംഗങ്ങളും ജീവിതത്തിലെ ചില രസകരമായ മുഹൂര്‍ത്തങ്ങളുംമൊക്കെ ചേര്‍ത്താണ് ലക്ഷ്മി ട്രോള്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. ചലച്ചിത്രതാരങ്ങളടക്കം നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തുന്നത്.

അതേസമയം സമൂഹമാധ്യമങ്ങളില്‍ സജീവമാണ് മിഥുന്‍ രമേശിന്റെ ഭാര്യ ലക്ഷ്മിയും. ടിക് ടോക്ക് വീഡിയോകളിലൂടെ മകള്‍ തന്‍വിയും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

Read more: അതിഗംഭീര ആലാപനവുമായി മണിപ്പൂരി പെണ്‍കുട്ടി; കുരുന്ന് ഗായികയ്ക്ക് നിറഞ്ഞ കൈയടി: വീഡിയോ

ഫാസില്‍ സംവിധാനം നിര്‍വഹിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മിഥുന്റെ ചലച്ചിത്രപ്രവേശനം. കഥ, നമ്മള്‍, ഗൗരിശങ്കരം, ഡയമണ്ട് നെക്ലേസ്, റണ്‍ ബേബി റണ്‍, നീ കോ ഞാ ചാ, വെട്ടം, പത്തേമാരി, മധുരനാരങ്ങ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം പ്രധാനകഥാപാത്രങ്ങളായെത്തി. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തില്‍ നായകകഥാപാത്രവുമാണ് മിഥുന്‍ രമേശ്.

Story Highlight: Mithun Ramesh birthday funny troll video from wife

View this post on Instagram

We love you

A post shared by Lakshmi Menon✌🎥 (@lakshmimenon89) on