‘അമ്മ’യിൽ ഇനി മോഹൻലാൽ യുഗം

June 9, 2018

താര സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ഇനി മോഹൻലാൽ വന്നേക്കും. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി ഇന്നലെ അവസാനിക്കവേ മോഹൻലാൽ അല്ലാതെ മറ്റാരും നോമിനേഷൻ നൽകിയിട്ടില്ലെന്നാണ് താര സംഘടനയുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ അറിയിക്കുന്നത്. കഴിഞ്ഞ 17 വർഷമായി അമ്മയുടെ പ്രസിഡണ്ടായിരുന്ന ഇന്നസെന്റ് സ്ഥാനമൊഴിയുന്നതോടെയാണ് ഈ സ്ഥാനത്തേക്ക് മോഹൻലാൽ വരുന്നത്.

കെ ബി ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റ്മാരായിരിക്കും. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കുമെന്നാണ് സൂചന. ട്രഷറർ സ്ഥാനത്തേക്ക് ജഗദീഷ് മടങ്ങിയെത്താനും സാധ്യതയുണ്ട്.