മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് തിയതി നീട്ടി

June 5, 2018

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ്  തിയതി നീട്ടി. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ അഡ്വഞ്ചർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒരു ട്രാവൽ ചിത്രമാണ് നീരാളി.  മലബാർ മേഖലയിൽ ബാധിച്ച നിപ പകർച്ച പനിയെത്തുത്തുടർന്നാണ് ചിത്രത്തിന്റെ റിലീസിംഗ് തിയതി നീട്ടിയതെന്നാണ് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ  അറിയിക്കുന്നത്.

ജൂലൈ 15  നായിരുന്നു ചിത്രത്തിന്റെ റിലീസിംഗ് നേരത്തെ തീരുമാനിച്ചിരുന്നത്. അതേസമയം  ഫിഫ വേൾഡ് കപ്പ് നടക്കുന്ന തിയ്യതിയായതിനാലാണ് ചിത്രത്തിന്റെ റിലീസ്  തിയതി മാറ്റിയതെന്നും അഭ്യൂഹങ്ങളുണ്ട്. സാജൂ തോമസ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ സണ്ണി ജോർജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

30വർഷങ്ങൾക്ക് ശേഷം മോഹൻലാലും നദിയ മൊയ്തുവും ഒരുമിക്കുന്നുവെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ മോഹൻലാലിൻറെ ഭാര്യയായാണ് നദിയ എത്തുന്നത്. ഇരുവർക്കും പുറമെ സുരാജ് വെഞ്ഞാറമൂട്, പാർവതി നായർ, ദിലീഷ് പോത്തൻ, സായ് കുമാർ, ബിനീഷ് കോടിയേരി, മേഘ  മാത്യു, നാസർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മൂൺഷോട്ട് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.