‘ഒരു കുപ്രസിദ്ധ പയ്യനി’ൽ പാൽക്കാരനായി ടൊവിനോ ..ടീസർ കാണാം

June 15, 2018

‘ഒഴിമുറി’ക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ടീസർ പുറത്തുവിട്ടു. ടോവിനോ തോമസ് നായകനായെത്തുന്ന ചിത്രത്തിന്റെ ടീസർ താരം തന്നെയാണ് പുറത്തുവിട്ടത്.  ജീവൻ ജോബ് തോമസ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ അജയൻ എന്ന പാൽക്കാരൻ പയ്യനായാണ് ടോവിനോ എത്തുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രിയങ്കരിയായ നിമിഷ സജയനാണ് ഒരു പാൽക്കാരൻ പയ്യനിൽ നായികാ വേഷത്തിലെത്തുന്നത്.

ചിത്രത്തിൽ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചനാണ് ഈണം നൽകിയിരിക്കുന്നത്. വി സിനിമാസിന്റെ ബാനറിൽ ചിത്രീകരിച്ചിരിക്കുന്ന  ചിത്രത്തിൽന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നൗഷാദ് ഷെരീഫ് ആണ്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!