‘കൃഷ് 4’; ഋത്വികിന്റെ നായികയായി വീണ്ടും പ്രിയങ്ക ചോപ്ര

June 8, 2018

നടനും സംവിധായകനുമായ രാകേഷ് റോഷൻ സംവിധാനം ചെയ്യുന്ന സൂപ്പർ ഹിറ്റ് ചലച്ചിത്രം ‘കൃഷിന്റെ നാലാം’ ഭാഗത്തിൽ പ്രിയങ്ക ചോപ്രയുടെ വരവ് ഉറപ്പിച്ച് സംവിധായകൻ. ഋത്വികിനെ നായകനാക്കി 2003 ൽ രാകേഷ് റോഷൻ ചിത്രീകരിച്ച കൃഷിന്റെ ആദ്യഭാഗം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ‘കോയി മിൽ ഗയ’ എന്ന് പേരിട്ട ചിത്രത്തിൽ  ഋത്വികിനൊപ്പം പ്രിയങ്ക ചോപ്രയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

രാകേഷ് റോഷൻ തന്നെ തിരക്കഥയും നിർമ്മാണവും പൂർത്തിയാക്കുന്ന ‘കൃഷ്-4’ , 2020-ഓടെ തിയേറ്ററുകളിലെത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ഹോളിവുഡിൽ നിലയുറപ്പിച്ച നായികയുടെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ബോളിവുഡ് തിരിച്ചുവരവാണ് ഈ ചിത്രം.

 

 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!