എ ആർ റഹ്മാൻ ഷോ രണ്ടാം ദിവസത്തിലേക്ക്; നക്ഷത്ര ഗായകനെ കാണാൻ ആയിരങ്ങൾ…

June 24, 2018


എ ആർ റഹ്മാൻ ഷോ രണ്ടാം ദിവസത്തിലേക്ക്. ആരാധകർ  ഏറെ ആവേശത്തോടെ  കാത്തിരിക്കുന്ന സംഗീത നിശയുടെ ഒന്നാം ദിവസം പിന്നിട്ടപ്പോൾ റഹ്മാൻ മാജിക്കിന് സാക്ഷിയാകാൻ എത്തിയ ആയിരക്കണക്കിന് സംഗീത പ്രേമികളെ സംഗീതത്തിൻറെ മാന്ത്രിക ലോകത്തേക്ക് എത്തിക്കുകയായിരുന്നു. രണ്ടു ദിവസം നീളുന്ന സംഗീതവിരുന്നിൻറെ അവസാന ദിനത്തിലേക്ക്  കടക്കുമ്പോൾ ആയിരങ്ങളാണ് കൊച്ചിയിലെത്തിയിരിക്കുന്നത്.

ലോകോത്തര നിലവാരമുള്ള ദൃശ്യ-ശ്രവ്യ ഉപകരണങ്ങളുടെ അകമ്പടിയോടെ കൊച്ചി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിനെ ഇളക്കി മറിച്ച സംഗീത വിരുന്നിൽ ഇന്നലെ ബെന്നി ദയാൽ, ഹരിചരൻ സെഷാദ്രി, മിന്മിനി, ശ്വേതാ മോഹൻ, നീതി മോഹൻ, ജോനികാ ഗാന്ധി, റയ്ഹാന, ഇസ്രത് ഖാദ്രി, സാഷാ +`കിരൺ തിരുപതി, ജാവേദ് അലി, ദിൽഷാദ് ഷാബിർ അഹമ്മദ്, അൽഫോൻസ് ജോസഫ്. ജോർജ്ജ് പീറ്റർ എന്നിവരാണ് സംഗീതമാലപിച്ചത്. ഇതേ ഗായകർ തന്നെയാവും ഇന്നും കൊച്ചിയെ ആവേശം കൊള്ളിക്കാനെത്തുന്നത്.

കൃത്യം 6 മണിക്ക് ആരംഭിക്കുന്ന സംഗീത മാമാങ്കത്തിന് വളരെ ആകാംക്ഷയോടെയാണ് സംഗീത പ്രേമികൾ കാത്തിരിക്കുന്നത്.