മോഹൻ ലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ വിരിയുന്ന ചിത്രത്തിന്റെ പേര് വെളിപ്പെടുത്താനൊരുങ്ങി ലാലേട്ടൻ..

June 14, 2018

രഞ്ജിത്ത് മോഹൻ ലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ പേര് ഉടൻ വെളിപ്പെടുത്തും, മോഹൻ ലാൽ തന്റെ ഫേസ്ബുക് പേജിലൂടെയാണ് നാളെ പേര് വെളിപ്പെടുത്തുമെന്ന് അറിയിച്ചത്.  വർണ്ണ ചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലിലിപാഡ് മോഷൻ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

നിരവധി ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ലോഹം ആണ് ഇരുവരുടെയും കൂട്ടുകെട്ടിൽ വിരിഞ്ഞ അവസാന ചിത്രം.