തീപ്പെട്ടിക്കൊള്ളിയിൽ പ്രണയം പറഞ്ഞ മാച്ച്സ്റ്റിക്ക് മാൻ ; വ്യത്യസ്തമായ വീഡിയോ കാണാം….
June 28, 2018
തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് ലോകത്താദ്യമായി വീഡിയോ ഗാനം തയാറാക്കിയിരിക്കുകയാണ് ഫോട്ടോഗ്രാഫർ ബിവിൻ ലാൽ. രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സ്പിരിറ്റ് എന്ന ചിത്രത്തിലെ റഫീഖ് അഹമദിന്റെ വരികള്‍ക്ക് ഷഹബാസ് അമന് ഈണം നല്കി ഉണ്ണി മേനോന് ആലപിച്ച ‘മരണമെത്തുന്ന നേരത്ത്’ എന്ന് തുടങ്ങുന്ന വരികൾക്കാണ് തീപ്പെട്ടിക്കൊള്ളിയിലൂടെ ബിവിൻ ജീവൻ നൽകിയിരിക്കുന്നത്. ‘സോങ് ഓഫ് ലൗ’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തീപ്പെട്ടിക്കൊള്ളികൊണ്ട് കഥപറയുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ബിവിന്റെ ഫോട്ടോഗ്രഫിയിൽ അധികവും. മാച്ച്സ്റ്റിക്ക് മാൻ എന്നറിയപ്പെടുന്ന ബിവിൻ ഇതിനു മുമ്പും തീപ്പെട്ടിക്കൊള്ളിയുപയോഗിച്ച് ചെറു വീഡിയോകൾ നിർമ്മിച്ചിട്ടുണ്ട്.