കോമഡി ഉത്സവത്തിന്റെ കാര്യക്കാരൻ ഇനി ‘അമ്മ’യിലെ കാര്യക്കാരൻ
June 18, 2018

കോമഡി ഉത്സവത്തിലെ കാര്യക്കാരനായ ടിനി ടോം ഇനി അമ്മയിലേക്ക്. താര സംഘടനായ അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പറായി എതിരില്ലാതെയാണ് ടിനി ടോം തിരഞ്ഞെടുക്കപ്പെട്ടത്. അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെയും, ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിനെയും കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ജൂൺ 24 ന് കൊച്ചിയിൽ നടക്കുന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജൂൺ 24 ന് മൂന്ന് വർഷക്കാലാവധിയുമായി പുതിയ ഭരണസമിതി ചുമതലയേൽക്കും.