ഓസ്കർ നിർണ്ണയ സമിതിയിൽ പ്രാതിനിധ്യം ഉറപ്പിച്ച് ഷാരുഖാനടക്കം ഇന്ത്യയിൽ നിന്നും 20 പേർ
June 27, 2018

ഓസ്കർ സമിതിയിൽ ഇത്തവണ ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ഷാരുഖ് ഖാന് അടക്കം 20 പേർ തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള സിനിമാ പ്രവർത്തകരുടെ സാന്നിധ്യം ഉറപ്പുകവരുത്തുക എന്ന ലക്ഷ്യമാണ് ഇത്തവണ ഓസ്കർ സമിതി മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ വർഷം 20 ഇന്ത്യക്കാർക്കാണ് ഓസ്കർ സമിതിയിലേക് ക്ഷണം ലഭിച്ചിരിക്കുന്നത് .
അഭിനയം, നിര്‍മ്മാണം, സംവിധാനം, ഛായാഗ്രാഹണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിൽ നിന്നും ആളുകളെ ഓസ്കര് സമിതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഷാരുഖ് ഖാന് പുറമെ ആദിത്യചോപ്ര ,സൗമിത്രാ ചാറ്റര്‍ജി, മാധബി മുഖര്‍ജി, നസീറുദ്ദീന്‍ ഷാ തുടങ്ങിയവരെയാണ് ഓസ്കര് സമിതിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓസ്കർ സമിതിയിൽ ആമിര്‍ ഖാൻ പ്രിയങ്കാ ചോപ്ര അമിതാഭ് ബച്ചൻ തുടങ്ങിയവർ അംഗങ്ങളായിരുന്നു.