ഇനി പ്രകൃതിക്കൊപ്പം ..ഇന്ന് ലോക പരിസ്ഥതി ദിനം

June 5, 2018

പരിസ്ഥിതി ദിനം ആചരിക്കുന്ന രീതി എല്ലാവർഷവും നൂതനമായിക്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി ദിനത്തിൽ ചെടി നടുന്നതിൽ വലിയ പുതുമായൊന്നും ഇല്ല. എങ്കിലും എല്ലാവർഷവും മരം നടൽ കർമ്മം തകൃതിയിൽ  നടക്കുന്നുണ്ട്, നട്ട ചെടിക്കൊപ്പം സെൽഫി എടുക്കുന്നതും ഇപ്പോൾ സാധാരണമാണ്. പക്ഷേ  നട്ട മരം പിന്നീട് എത്രപേർ  ശ്രദ്ധിക്കാറുണ്ട്. ചെടിയല്ലേ അത് തന്നെ വളർന്നോളും അല്ലേ..എങ്കിൽ  ഇത്തവണ കുറച്ച് മാറി ചിന്തിച്ചുകൂടെ. നട്ട ചെടിയെ പരിപാലിക്കാൻ കുറച്ചു സമയം മാറ്റിവെക്കാം, അവയുടെ വളർച്ച നോക്കിക്കാണാം. സ്വന്തമായി ഒരു ചെടി നട്ടു പരിപാലിച്ചു വളർത്തുന്നതിന്റെ സന്തോഷം ആയിരം സെൽഫിക്ക് പോലും നല്കാൻ ആവില്ല.


അടുത്ത പരിസ്ഥതി ദിനത്തിൽ  പുതിയതായി നട്ട ചെടിക്കൊപ്പം നിങ്ങളുടെ സുഹൃത്തുക്കൾ സെൽഫി എടുക്കുമ്പോൾ. നമുക്ക് നമ്മുടെ ചെടിക്കൊപ്പം ഒന്നാം പിറന്നാൾ ആഘോഷിക്കാം.