ബോളിവുഡ് സിനിമയെ വെല്ലുന്ന വിവാഹ നിശ്ചയം; അംബാനിയുടെ മകന്റെ വിവാഹ നിശ്ചയം കാണാം…

July 3, 2018

മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും ശ്ലോക മേഹ്തയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. ബോളിവുഡ് സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു വിവാഹ നിശ്ചയം.മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയിൽ വെച്ച് നടന്ന വിവാഹ നിശ്ചയത്തിൽ രാഷ്ട്രീയ സാംസകാരിക രംഗത്തുനിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.ഡിസംബറിലാണ് ആകാശിന്റെയും ശ്ലോകയുടെയും വിവാഹം.
വിവാഹ നിശ്‌ചയത്തിന്റെ വീഡിയോ കാണാം.

ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന വിവാഹ നിശ്ചയ ചടങ്ങിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, ആലിയ ഭട്ട്, രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, സച്ചിൻ തെൻഡുൽക്കർ തുടങ്ങി നിരവധിപ്പേർ ചടങ്ങിനെത്തിയിരുന്നു.

നിരവധി പ്രമുഖർ എത്തിയ വിവാഹ നിശ്ചയ ചടങ്ങിൽ,  വേദിക്ക് ഏറ്റവും മുന്നിലായി രാഷ്ട്രീയനേതാക്കൾ, തൊട്ടുപിന്നിൽ സിനിമാതാരങ്ങൾ. ഇങ്ങനെയായിരുന്നു ക്രമീകരങ്ങൾ. വിവാഹ നിശ്ചയത്തിന് അതിഥികളെ വരവേറ്റത് 25 കോടിയുടെ പുഷ്പവൃഷ്ടി നടത്തിയാണ്.