‘എന്നൈ നോക്കി പായും തോട്ട’ പ്രണയം പറയുന്ന ചിത്രത്തിന്റെ ടീസർ കാണാം

July 12, 2018

ഗൗതം മേനോൻ  സംവിധാനം ചെയ്യുന്ന  ‘എന്നൈ നോക്കി പായും തോട്ട’ എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി.  പ്രണയവും വിരഹവുമെല്ലാം പങ്കുവെക്കുന്ന ടീസർ ആദ്യം ഇറങ്ങിയ ടീസറിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ധനുഷ് മേഘ ആകാശ് എന്നിവർ  പ്രധാനകഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ തന്നെ യൂ ട്യൂബിൽ  ഹിറ്റായിരുന്നു.  മലയാളിയായ ജോമോൻ ടി ജോൺ  ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം റിലീസ് ആകുന്നതിന് മുൻപേ ചിത്രത്തിലെ ഗാനം പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.

അഞ്ച് കോടി വ്യൂസ് കടന്ന ചിത്രത്തിലെ ‘മറുവാർത്തൈ പേശാതെ’ എന്ന ഗാനം, താമരൈയുടെ വരികൾക്ക്  സംഗീത സംവിധായകൻ ദർബുക ശിവയുടെ ഇണം നൽകി സിദ് ശ്രീറാം ആലപിച്ച് ഗാനം ഏവരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. അതേസമയം ചിത്രം റിലീസാവുന്നതിനു മുൻപ് തന്നെ ഗാനം ഹിറ്റായതിൽ  ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും സംഗീത സംവിധായകൻ ദർബുക ശിവ, സിദ്  ശ്രീറാം,താമരൈ എന്നിവർക്കും സംവിധായകൻ  ഗൗതം മേനോൻ നേരത്തെ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിരുന്നു.


ഗൗതം മേനോന്റെ  ചിത്രങ്ങളിലെ പ്രണയ ഗാനങ്ങൾ മുൻപും ഹിറ്റായിട്ടുണ്ട്. വസീഗര, പാർത്ത മുതൽ നാൾ, ഉനക്കുൾ നനെ,  മന്നിപ്പായ തുടങ്ങി നിരവധി  ഗാനങ്ങൾ  ഗൗതം മേനോന്റെ ഹിറ്റായിട്ടുണ്ട്.